20 April Saturday

ബേപ്പൂരിനും കേരളത്തിനും അഭിമാനം ഈ ഉരു: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

ചാലിയം പട്ടർമാട് തുരുത്തിൽ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ചുള്ള 
പ്രദർശനത്തിനായി നിർമിച്ച ഉരു കാണാൻ മന്ത്രി പി എ മുഹമ്മദ് റിയാസ് 
എത്തിയപ്പോൾ

ഫറോക്ക്  
ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ചുള്ള കത്തറ ട്രഡീഷണൽ ഡോവ്‌ ഫെസ്‌റ്റിൽ ബേപ്പൂരിൽനിന്നുള്ള  ഉരു പ്രദർശിപ്പിക്കപ്പെടുന്നത്‌ കേരളത്തിനാകെ  അഭിമാനമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോകത്തിന്റെ നെറുകയിലെത്തുകയാണ് ബേപ്പൂരും ഇവിടുത്തെ ഉരുവും.  ബേപ്പൂരും മലബാറും ലോകമാകെ ചർച്ചയാകും. സ്വഭാവികമായും ഇത്‌ ഉരു നിർമാണ വ്യവസായത്തിനും കേരള ടൂറിസത്തിനും ഏറെ പ്രചാരം നൽകപ്പെടും. ഇതുവഴി കൂടുതൽ സഞ്ചാരികളെ കേരളത്തിലേക്കും മലബാറിലേക്കും ആകർഷിക്കാൻ വഴിയൊരുക്കും.  ടൂറിസവുമായി കൂട്ടിയിണക്കി ഉരു നിർമാണ വ്യവസായത്തെ ഏതെല്ലാം രീതിയിൽ പരിപോഷിപ്പിക്കാനാകുമെന്ന് സർക്കാർ വിശദമായി ഉടൻ ചർച്ച ചെയ്യുമെന്നും ഉരു സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top