കോഴിക്കോട്
മനുഷ്യത്വത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും മാതൃക കാട്ടിത്തന്ന് കോഴിക്കോടിന്റെ ഓട്ടോ പെരുമയെ വാനോളം ഉയർത്തിയ പി നൗഷാദിന്റെ ആറാം അനുസ്മരണം ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കോഴിക്കോട് സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. നൗഷാദിന്റെ സ്മാരകമായ പാവങ്ങാട് ബസ്ബേയിൽ രാവിലെ 10ന് യൂണിയൻ സിറ്റി സെക്രട്ടറി ഹേമന്ത് പണിക്കരങ്ങാടി, പ്രസിഡന്റ് കെ ദീപക്, ഓട്ടോ സബ് കമ്മിറ്റി കൺവീനർ പി പി ഉമ്മർ, മേഖലാ സെക്രട്ടറി മുഹമ്മദ് ഗദ്ദാഫി തുടങ്ങിയവർ സ്നേഹദീപം തെളിച്ചു. വൈകിട്ട് മുതലക്കുളം കേന്ദ്രീകരിച്ച് പാളയം ഇമ്പീരിയൽ പരിസരത്തേക്ക് തൊഴിലാളികൾ പ്രകടനം നടത്തി.
അനുസ്മരണ പൊതുയോഗം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിറ്റി സെക്രട്ടറി പി കെ സന്തോഷ് അധ്യക്ഷനായി. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ പ്രേംനാഥ്, ജില്ലാ ജനറൽ സെക്രട്ടറി കെ കെ മമ്മു തുടങ്ങിയവർ സംസാരിച്ചു. കോവിഡ് കാലത്ത് നിസ്വാർഥ സേവനമനുഷ്ഠിച്ച ആംബുലൻസ് ഡ്രൈവർമാരെയും ഓട്ടോകളിൽനിന്ന് കളഞ്ഞുകിട്ടിയ വസ്തുക്കൾ ഉടമസ്ഥർക്ക് തിരിച്ചുനൽകിയ ഡ്രൈവർമാരെയും ആദരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..