24 April Wednesday
ജില്ലാ സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ്

കലിക്കറ്റ്‌ ഇലവനും സെന്റ്‌ ആന്റണീസ് 
വടകരയും ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

വനിതാവിഭാഗം വിജയികൾക്ക് പി വിശ്വൻ ട്രോഫികൾ വിതരണംചെയ്യുന്നു

 കൊയിലാണ്ടി

മാർബിൾ ഗാലറി ട്രോഫിക്കായി ജില്ലാ ത്രോബോൾ അസോസിയേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ ബോയ്സ് വിഭാഗത്തിൽ കലിക്കറ്റ് ഇലവൻസ് വിജയികളായി. ഗേൾസ് വിഭാഗത്തിൽ സെന്റ് ആന്റണീസ് വടകരയാണ്‌ ജേതാക്കൾ.
   സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പി വിശ്വൻ വിജയികൾക്ക് ട്രോഫികൾ വിതരണംചെയ്തു. സംസ്ഥാന  സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുറഹിമാൻ അധ്യക്ഷനായി. ത്രോബോൾ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് യു കെ ശ്രീജിൻ കുമാർ, സി ടി ഏലിയാസ്, എ കെ മുഹമ്മദ് അഷറഫ്, സിംല അബ്ദു റഹിമാൻ, പി ഷെഫീഖ് എന്നിവർ സംസാരിച്ചു. ത്രോബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൾ മജീദ് സ്വാഗതവും ജില്ലാ സെക്രട്ടറി പി സഫ്നാസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top