24 April Wednesday

മദ്യ മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
കൂരാച്ചുണ്ട് 
പഞ്ചായത്തിലെ വിവിധ മേഖലകളിൽ മദ്യ മയക്കുമരുന്ന് മാഫിയകൾ അഴിഞ്ഞാടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘങ്ങൾ സജീവമാണ്. കഴിഞ്ഞ ദിവസം  ഡിവൈഎഫ്ഐ, സിപിഐ എം പ്രവർത്തകർ വാറ്റു കേന്ദ്രങ്ങൾ അടിച്ചു തകർത്തിരുന്നു. മാഫിയാ സംഘങ്ങളെ ഒറ്റപ്പെടുത്താൻ പൊതുജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭ പ്രവർത്തനങ്ങൾക്ക് സിപിഐ എം നേതൃത്വം നൽകുമെന്ന് കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി അറിയിച്ചു. 
മദ്യ മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഐ എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയറ്റംഗം എം മെഹബൂബ്, വി ജെ സണ്ണി, കെ ജി അരുൺ, ജോസ് ചെറിയാൻ, എൻ കെ കുഞ്ഞമ്മദ്, ആന്റണി വിൻസെന്റ്, സുഗുണൻ കറ്റോടി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top