20 April Saturday

ആശാ പ്രവർത്തകരെ സർക്കാർ 
ജീവനക്കാരായി അംഗീകരിക്കുക

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
കുറ്റ്യാടി 
ആശാ പ്രവർത്തകരെ സ്ഥിരപ്പെടുത്തി സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന് ആശാ വർക്കേഴ്സ് യൂണിയൻ സിഐടിയു നരിപ്പറ്റ പഞ്ചായത്ത് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കൈവേലിയിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ എ കെ നാരായണി ഉദ്ഘാടനം ചെയ്തു. പി മിനി അധ്യക്ഷയായി. ശോഭന സുരൻ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സാബിറ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബാബു, ടി പി പവിത്രൻ, വി കെ ബീന എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ടി അജന്ത (പ്രസിഡന്റ്‌), കെ ടി രസി (സെക്രട്ടറി), ശോഭന സുരൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top