കോഴിക്കോട്
തുടർച്ചയായി നിപാ ബാധയുണ്ടാകുന്ന സാഹചര്യത്തിൽ ട്രൂ നാറ്റ് പരിശോധനയിൽ ലാബ് ജീവനക്കാർക്ക് പരിശീലനം നൽകുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ സർക്കാർ ലാബുകളിലും സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിലുമുള്ള ജീവനക്കാർക്കാണ് ആരോഗ്യ വകുപ്പ് പരിശീലനം നൽകുക.
നിപാ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ ഓൺലൈനിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ മന്ത്രി വീണാ ജോർജ് പങ്കെടുത്തു. 21 ദിവസത്തെ ഐസൊലേഷൻ നിർബന്ധമായും പാലിക്കണം. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ പോലീസ് നടപടിയെടുക്കും. 42 ദിവസം പുതിയ രോഗികളുണ്ടായില്ലെങ്കില്‍ മാത്രമേ ജില്ല നിപാ വിമുക്തമെന്ന് പറയാനാകൂ. ഒക്ടോബര്‍ 26 വരെ ജില്ലയില്‍ ജാഗ്രത തുടരണം. മാസ്‌ക് നിര്‍ബന്ധമാണ്.
പരിശോധനയ്ക്കയച്ച അഞ്ച് സാമ്പിൾ ഫലം കൂടി നെഗറ്റീവായി. ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഐസൊലേഷന്‍ കഴിഞ്ഞ 40 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കി. 875 പേരാണ് നിരീക്ഷണത്തിലുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..