29 March Friday

അജൈവ മാലിന്യ സംസ്കരണത്തിൽ 
പേരാമ്പ്ര സ്മാർട്ടാകുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022
പേരാമ്പ്ര
അജൈവ മാലിന്യ സംസ്കരണ രംഗത്ത് വലിയ മാറ്റം സാധ്യമാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്പിന് പേരാമ്പ്ര പഞ്ചായത്തിൽ തുടക്കമായി. തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നിരീക്ഷിക്കുന്നതാണ്‌ പദ്ധതി. 
പദ്ധതിയുടെ വാർഡ് തല വിവരശേഖരണവും ക്യൂ ആർ കോഡ് പതിപ്പിക്കലും അസി.കലക്ടർ സമീർ കിഷൻ ഉദ്ഘാടനംചെയ്‌തു. പേരാമ്പ്ര എംഎൽഎ ഓഫീസിന് സമീപം പുത്തനിടത്തിൽ താഴെ കുനിയിൽ അമ്മതിന്റെ വീട്ടിൽ ചേർന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ പ്രമോദ് അധ്യക്ഷനായി. ഹരിത കേരള മിഷൻ ജില്ലാ  കോ -ഓർഡിനേറ്റർ പി പ്രകാശ്, ശുചിത്വമിഷൻ ജില്ലാ കോ -ഓർഡിനേറ്റർ സുനിൽ കുമാർ,  കെൽട്രോൺ പ്രോജക്ട് ഓഫീസർ സുരേഷ്, ഷൈനി, ഒ പി മുഹമ്മദ്, കെ എൻ ഷാജു, ഷിജു, പഞ്ചായത്തംഗങ്ങളായ വിനോദ് തിരുവോത്ത്, കെ കെപ്രേമൻ, പി ജോന, യുസി അനീഫ, അമ്പിളി എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ എം റീന സ്വാഗതവും സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ മിനി പൊൻപറ നന്ദിയും പറഞ്ഞു. പഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങൾ അവതരിപ്പിച്ച ‘ഭൂമിക്കൊരു ചരമഗീതം' സംഗീത ശിൽപ്പവും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top