29 March Friday

ഹർത്താൽ: ജില്ല നിശ്ചലമാകും

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

ഭാരത്ബന്ദ് വിജയിപ്പിക്കാൻ ആഹ്വാനം നൽകി സംയുക്ത കർഷക സമിതി നേതൃത്വത്തിൽ നടന്ന പന്തം കൊളുത്തി പ്രകടനം

കോഴിക്കോട് 
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയത്തിൽ പ്രതിഷേധിച്ച്‌ സംയുക്ത കിസാൻ മോർച്ച നടത്തുന്ന ഭാരത്‌ ബന്ദിന്റെ ഭാഗമായുള്ള ഹർത്താൽ ജില്ലയിൽ പുർണമാകും.  കർഷകരും തൊഴിലാളികളും മറ്റ്‌ ജനവിഭാഗങ്ങളുമെല്ലാം ഇതിനകം ഹർത്താലിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.  രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.  കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക  എന്നീ ആവശ്യങ്ങളുന്നയിച്ച്‌  ഒമ്പത് മാസമായി ഡൽഹിയിൽ സമരരംഗത്തുള്ള കർഷകരുടെ പ്രശ്‌നപരിഹാരത്തിന് കേന്ദ്രസർക്കാർ ഒരുതരത്തിലും  ശ്രമിച്ചിട്ടില്ല.  ഈ സാഹചര്യത്തിലാണ് ട്രേഡ് യൂണിയനുകൾ  സമരത്തിന് ഐക്യദാർഢ്യം  പ്രഖ്യാപിച്ച്‌ ഹർത്താൽ  നടത്തുന്നത്‌. ഹർത്താലിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ നിരവധി സംഘടനകൾ  ഞായറാഴ്‌ച നഗരത്തിൽ  പ്രകടനം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top