25 April Thursday

ഹർത്താലിന്‌ പിന്തുണയുമായി പന്തംകൊളുത്തി പ്രകടനം

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

കർഷകബന്ദിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കർഷകസംഘം സൗത്ത് ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ നടന്ന പ്രകടനം

കോഴിക്കോട്‌
കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുള്ള കേരള ഹർത്താലിന്‌ പിന്തുണയുമായി സംയുക്ത കർഷകസമിതി നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.  പ്രസ്‌ക്ലബ്‌ പരിസരത്ത്‌ നിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി എൽഐസി കോർണറിൽ സമാപിച്ചു. സമാപനയോഗം സി പി അബ്ദുറഹിമാൻ ഉദ്‌ഘാടനംചെയ്തു. കെ അനിൽകുമാർ അധ്യക്ഷനായി.  ഇ കെ വർഗീസ്‌, എസ്‌ പി അബ്ദുറഹിമാൻ, ടി വി വിജയൻ,  കെ മനോജ്‌  എന്നിവർ സംസാരിച്ചു.     
കർഷകസംഘം സൗത്ത് ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം ബാബു പറശ്ശേരി ഉദ്ഘാടനംചെയ്തു.  എം ആർ  ഹരീഷ് അധ്യക്ഷനായി. സി ബാലു, അബുലൈസ്, പി ഹരിദാസൻ എന്നിവർ സംസാരിച്ചു.
നെല്ലിക്കോട്
കേരള ഹർത്താലിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ നെല്ലിക്കോട് ഈസ്റ്റ് കർഷക സമിതിയുടെ നേതൃത്വത്തിൽ മേത്തോട്ടുതാഴത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. പി പീതാംബരൻ, സുജാത കൂടത്തിങ്കൽ, എം പി വിജയൻ, എം കെ ഷീബ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top