19 April Friday

സഹകരണ മേഖലയെ തകർക്കാനുള്ള 
കേന്ദ്ര നീക്കം ഉപേക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

കേരള കോ–ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി 
പി കെ മുകുന്ദൻ ഉദ്‌ഘാടനംചെയ്യുന്നു

കോഴിക്കോട്‌
സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന്‌ കേരള കോ–-ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പി ബാലക്കുറുപ്പ്‌  നഗറിൽ നടന്ന സമ്മേളനം സിഐടിയു  ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്‌ഘാടനംചെയ്തു. കെ ബാബുരാജ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എൻ കെ രാമചന്ദ്രൻ റിപ്പോർട്ടും ഇ സുനിൽ കുമാർ വരവുചെലവ്‌ കണക്കും അവതരിപ്പിച്ചു. 
യാത്രയയപ്പ്‌ സമ്മേളനം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്‌ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ മാമ്പറ്റ ശ്രീധരൻ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി വസീഫ്‌, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി എ രമേഷ്‌, കെ സുകു, കെ ഇട്ട്യാശൻ, പി സുരേഷ്‌ കുമാർ, എം സുധീരൻ,  പി ജയപ്രകാശൻ, എം കെ  ശശികുമാർ, കെ ഗിരീശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ബാബുരാജ്‌ (പ്രസിഡന്റ്‌), പി പ്രബിത, ഇ വിശ്വനാഥൻ, എം ഗീത (വൈസ്‌ പ്രസിഡന്റുമാർ), എൻ കെ രാമചന്ദ്രൻ (സെക്രട്ടറി), എൻ ഗിരീഷ്‌കുമാർ, എ കെ മോഹനൻ, കെ പി സജിത്ത്‌ (ജോ. സെക്രട്ടറിമാർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top