19 April Friday
കോവിഡ് പ്രതിരോധം

നഗരസഭാ അനാസ്ഥക്കെതിരെ എൽഡിഎഫ് പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021

രാമനാട്ടുകര നഗരസഭാ കാര്യാലയത്തിന് മുമ്പിൽ നടന്ന എൽഡിഎഫ് ധർണ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

രാമനാട്ടുകര
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ രാമനാട്ടുകര നഗരസഭാ  ഭരണ സമിതിയുടെ  അനാസ്ഥക്കെതിരെ എൽഡിഎഫ് ജനപ്രതിനിധികളും ആർആർടി അംഗങ്ങളും നഗരസഭാ കാര്യാലയത്തിന് മുമ്പിൽ ധർണ നടത്തി. 
ആർആർടി അംഗങ്ങൾക്ക് സൗജന്യമായും മുതിർന്ന പൗരന്മാർക്കു മുൻഗണനാ ക്രമത്തിലും വാക്‌സിൻ നൽകുക, വാക്‌സിനേഷൻ നടത്തുന്നതിൽ പക്ഷപാതിത്വം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. വീടുകളിൽ മതിയായ സൗകര്യമില്ലാത്ത കോവിഡ് ബാധിതരെ നഗരസഭയുടെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും എൽഡിഎഫ്  ആവശ്യപ്പെട്ടു. 
സമരം എൽഡിഎഫ് മുനി. കൺവീനർ വാഴയിൽ ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. മജീദ് വെന്മരത്ത് അധ്യക്ഷനായി. കൗൺസിൽ പാർടി ലീഡർ എം കെ ഗീത, സിപിഐ -എം ഏരിയാ  കമ്മിറ്റി അംഗം കെ സുധീഷ് കുമാർ, ലോക്കൽ സെക്രട്ടറി രാജൻ പുൽപറമ്പിൽ, രാജേഷ് നെല്ലിക്കോട്, എ എം ഷാജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top