20 April Saturday

കൂടുതൽ പേർക്ക്‌ 
മുൻഗണനാ കാർഡ്‌

സ്വന്തം ലേഖകൻUpdated: Monday Jun 27, 2022
 
കോഴിക്കോട്‌ 
റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് (ബിപിഎൽ) മാറ്റാൻ അവസരം. അക്ഷയ കേന്ദ്രം വഴി 30 വരെ അപേക്ഷിക്കാം. നേരത്തേ അപേക്ഷ നേരിട്ട് നൽകിയവരും ഓൺലൈനായി അപേക്ഷിക്കണം. എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻ കാർഡിൽ ലിങ്ക് ചെയ്തവരുടെ അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. 
ആശ്രയ പദ്ധതി അംഗങ്ങൾ, ആദിവാസികൾ, രോഗികൾ (ക്യാൻസർ, ഡയാലിസിസ്, അവയവമാറ്റം, എച്ച്‌ഐവി, വികലാംഗർ, ഓട്ടിസം, കുഷ്‌ഠം, നൂറ്‌ ശതമാനം തളർന്നവർ), നിരാലംബയായ സ്ത്രീ (വിധവ, അവിവാഹിത, വിവാഹ മോചിത–-കാർഡ്‌ അംഗങ്ങളിൽ പ്രായപൂർത്തിയായ പുരുഷൻമാർ പാടില്ല) എന്നീ വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹരാണ്‌.  
ഹൃദ്രോഗികൾ, മുതിർന്ന പൗരൻമാർ, തൊഴിൽരഹിതർ, പട്ടികജാതി, വീട്/സ്ഥലം ഇല്ലാത്തവർ, അടച്ചുറപ്പില്ലാത്ത വീട്‌, സർക്കാർ ഭവന പദ്ധതി അംഗം (ലക്ഷം വീട്, ഐഎവൈ, ലൈഫ്‌),  വൈദ്യുതിയും കുടിവെള്ളവും കക്കൂസും ഇല്ലാത്ത കുടുംബങ്ങളെ മാർക്കിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. മതിയായ രേഖകൾ അപേക്ഷക്കൊപ്പം സമർപ്പിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top