19 April Friday

ഡിഡിഇ ഓഫീസ് മാർച്ചിൽ നാലായിരം അധ്യാപകർ പങ്കെടുക്കും

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

കെഎസ്ടിഎ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് ഡി സുധിഷ് ഉദ്ഘാടനം ചെയ്യന്നു

കോഴിക്കോട്‌ 
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ജൂലൈ 23ന് കെഎസ്‌ടിഎ സംഘടിപ്പിക്കുന്ന ഡിഡിഇ ഓഫീസ്‌ മാർച്ചിൽ നാലായിരം പേരെ പങ്കെടുപ്പിക്കാൻ ജില്ലാ പ്രവർത്തക കൺവൻഷൻ തീരുമാനിച്ചു.  കൺവൻഷൻ സംസ്ഥാന പ്രസിഡന്റ്‌ ഡി സുധീഷ്  ഉദ്ഘാടനംചെയ്തു.
ദേശീയ വിദ്യാഭ്യാസ നയം തള്ളുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് ശക്തി പകരുക, പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണ നടപടികൾ പൂർത്തികരിക്കുക തുടങ്ങിയ 36 ആവശ്യങ്ങൾ ഉയർത്തിയാണ്  മാർച്ച്. ജില്ലാ പ്രസിഡന്റ്‌ എൻ സന്തോഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സതീശൻ, സജീഷ് നാരായണൻ കെ ഷാജിമ എന്നിവർ സംസാരിച്ചു. ജില്ലാ ജോ സെക്രട്ടറി കെ നിഷ  സ്വാഗതവും ജില്ലാ വൈസ്‌ പ്രസിഡന്റ്‌  വിപി സദാനന്ദൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top