28 March Thursday

വഴിനടക്കും ശുചിത്വത്തിലേക്ക്‌

സ്വന്തം ലേഖകൻUpdated: Saturday May 27, 2023

സിവിൽസ്റ്റേഷനിൽ നടന്ന ശുചീകരണ യജ്ഞത്തിൽനിന്ന്

കോഴിക്കോട്‌
സംസ്ഥാന സർക്കാരിന്റെ  ‘മാലിന്യമുക്ത നവകേരളം' പദ്ധതിയുടെ ഭാഗമായി ജില്ല സമ്പൂർണ ശുചിത്വത്തിലേക്ക്‌ കടക്കാൻ ഒരുങ്ങുന്നു. ജൂൺ അഞ്ചിന്‌ സംസ്ഥാനതല പ്രഖ്യാപനം നടക്കും. 
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങൾക്കാണ്‌ തുടക്കമിടുന്നത്‌. പൊതുഇടങ്ങളും ജലസ്രോതസ്സുകളും മാലിന്യമുക്തമാക്കും. സർക്കാർ സ്ഥാപനങ്ങൾ ശുചീകരിക്കും. ശുചിത്വ മിഷൻ, നവകേരള മിഷൻ, ഹരിത കേരള മിഷൻ, തൊഴിലുറപ്പ്‌ തൊഴിലാളികൾ, തദ്ദേശസ്ഥാപനങ്ങളിലെ ശുചീകരണ തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ, യുവജന പ്രസ്ഥാനങ്ങൾ തുടങ്ങിയവരൊക്കെ ശുചീകരണത്തിൽ പങ്കാളിയാവും.  കില ഇവർക്ക്‌ പരിശീലനം നൽകി. 
ഓരോ തദ്ദേശ സ്ഥാപനവും മാലിന്യമുക്ത പരിപാടിക്കായി ക്യാമ്പയിൻ സെക്രട്ടറിയറ്റിന്‌ രൂപം നൽകിയിട്ടുണ്ട്‌.  
സർക്കാർ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും ശുചിത്വ പ്രോട്ടോക്കോൾ പ്രഖ്യാപിക്കും.  സിവിൽ സ്‌റ്റേഷൻ ഉൾപ്പെടെ എല്ലാ സർക്കാർ ഓഫീസുകളും മാലിന്യമുക്തമാക്കും. ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന അനാവശ്യ വസ്‌തുക്കൾ ക്ലീൻ കേരള മിഷൻ ഏറ്റെടുക്കും. തദ്ദേശ സ്ഥാപനങ്ങളിൽനിന്ന്‌ നീക്കംചെയ്യുന്ന മാലിന്യങ്ങൾ  ശുചിത്വ മിഷനിൽ എംപാനൽ ചെയ്‌ത കമ്പനികൾക്ക്‌ കൈമാറും. ശുചിത്വവുമായി ബന്ധപ്പെട്ട പരാതികൾക്ക്‌ തദ്ദേശസ്ഥാപനങ്ങൾ അതിവേഗം പരിഹാരം കാണും. എല്ലാ ഓഫീസുകളിലും എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗം നിരീക്ഷണം ശക്തമാക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top