18 April Thursday

മതനിരപേക്ഷ ഐക്യ ആഹ്വാനവുമായി സെക്കുലർ ഇന്ത്യ റാലി

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

 കോഴിക്കോട്‌ 

സംഘപരിവാരത്തിന്റെ വിദ്വേഷരാഷ്‌ട്രീയത്തിനെതിരായ ഇടതുപക്ഷ–-മതനിരപേക്ഷ ഐക്യനിര വളർത്താൻ ആഹ്വാനംചെയ്‌തുകൊണ്ട്‌ ഐഎൻഎൽ സെക്കുലർ ഇന്ത്യ റാലി.  മതനിരപേക്ഷ കേരളത്തെ ഉയർത്തിപ്പിടിക്കുക, മതേതര ഇന്ത്യയെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യവുമായി മുതലക്കുളം കേന്ദ്രീകരിച്ച്‌ തുടങ്ങിയ റാലി കടപ്പുറത്ത്‌ സമാപിച്ചു. ഫ്രീഡം സ്‌ക്വയറിൽ  പൊതുയോഗം ഐഎൻഎൽ അഖിലേന്ത്യാ പ്രസിഡന്റ് പി സി കുരിൽ ഉദ്ഘാടനം ചെയ്തു. കെ പി ഇസ്മയിൽ അധ്യക്ഷനായി. പി ടി എ റഹീം എംഎൽഎ, ബഷീർ അഹമ്മദ് (ചെന്നൈ), സത്യൻ മൊകേരി, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ്, കെ എം അബ്ദുൾ ഖാദർ, ഇ സർവർ ഖാൻ, ഷബീർ ഖാദിരി, റസിയ ഇബ്രാഹിം, കെ കെ അബ്ദുള്ള,  സ്വാലിഹ് ശിഹാബ് തങ്ങൾ, ഒ പി ഐ കോയ,  സാലിഹ് കൂടത്തായി എന്നിവർ സംസാരിച്ചു. എൻ കെ അബ്ദുൾ അസീസ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top