18 December Thursday

കുരങ്ങുപനി: ഒരാൾ 
ചികിത്സയിൽ

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
കോഴിക്കോട്
  മെഡിക്കൽ കോളേജിൽ കുരങ്ങുപനി ബാധിച്ച് ഒരാളെ പ്രവേശിപ്പിച്ചു. സൗദി അറേബ്യയിൽ നിന്നെത്തിയ പെരുമണ്ണ സ്വദേശിയായ  ഇരുപത്തിരണ്ടുകാരനാണ് കുരങ്ങുപനി (മങ്കിപോക്‌സ്) സ്ഥിരീകരിച്ചത്.  ബുധൻ വൈകിട്ടാണ്‌ ഇയാളെ    ലക്ഷണങ്ങളുമായി പ്രവേശിപ്പിച്ചത്‌. തുടർന്ന്‌   നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്.  പകർച്ചവ്യാധിരോഗ നിയന്ത്രണ വിഭാഗത്തിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇയാളുമായി ബന്ധപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി പരിശോധന നടത്തും. വസൂരി പോലെ ദേഹത്ത് കുമിളകൾ, പനി, മൂക്കൊലിപ്പ്, ശരീരവേദന, തൊലിപ്പുറത്ത് തടിപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ.  മൃഗങ്ങളിൽനിന്ന്‌ മനുഷ്യരിലേക്ക്  പകരുന്ന വൈറസ്‌ രോഗമാണിത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top