28 March Thursday
ലഹരിയാവാം കളിയിടങ്ങളോട്‌

ക്രിക്കറ്റ്–ഫുട്ബോൾ മത്സരത്തിന് ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
കോഴിക്കോട്‌
ലഹരി ഉപയോഗത്തിനെതിരെ ഡിവൈഎഫ്‌ഐ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായുള്ള ‘ലഹരിയാവാം കളിയിടങ്ങളോട്‌’  ജില്ലാതല ക്രിക്കറ്റ്‌–-ഫുട്‌ബോൾ മത്സരങ്ങൾക്ക്‌ ശനിയാഴ്‌ച തുടക്കമാവും.   
ക്രിക്കറ്റ് ജില്ലാ മത്സരം നരിക്കുനി ബ്ലോക്കിൽ 27, 28 തീയതികളിലും ഫുട്ബോൾ സൗത്ത് ബ്ലോക്കിലെ കിണാശേരിയിൽ 28നും നടക്കും.  ക്രിക്കറ്റ് മത്സരം   എക്‌സൈസ് ഡെപ്യൂട്ടി കമീഷണർ വി രാജേന്ദ്രനും ഫുട്ബോൾ ടൂർണമെന്റ്‌ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനനും ഉദ്‌ഘാടനം ചെയ്യും.  യുവാക്കളെ കായികമേഖലയോട് അടുപ്പിച്ച്  ലഹരിയിൽനിന്ന്‌  മാറ്റിനിർത്തുകയാണ്‌ ക്യാമ്പയിനിലൂടെ  ഡിവൈഎഫ്ഐ ലക്ഷ്യമിടുന്നത്‌.   ജില്ലാ മത്സരങ്ങൾക്കുശേഷം സംസ്ഥാനതല ടൂർണമെന്റുമുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top