28 March Thursday

സർക്കാർ ജീവനക്കാർ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022
കോഴിക്കോട്‌
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ കോഴിക്കോട്‌ സിവിൽ സ്‌റ്റേഷനിലേക്ക്‌ മാർച്ചും ധർണയും നടത്തി. എരഞ്ഞിപ്പാലത്തുനിന്ന്‌ ആരംഭിച്ച മാർച്ചിൽ പതിനായിരത്തോളം ജീവനക്കാർ അണിനിരന്നു. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുക, പിഎഫ്‌ആർഡിഎ നിയമം  പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം.
സംസ്ഥാന സെക്രട്ടറി എസ്‌ അജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. ഹംസ കണ്ണാട്ടിൽ അധ്യക്ഷനായി. പി പി സന്തോഷ്‌, കെ രാജചന്ദ്രൻ, സിന്ധു രാജൻ, അനൂപ്‌ തോമസ്‌, വി സാഹിർ, പി സി ഷജീഷ്‌, എം ദൈത്യേന്ദ്രകുമാർ, കെ രാജേഷ്‌, എം കെ സജിത്ത്‌, കെ ജി രാജൻ എന്നിവർ സംസാരിച്ചു. കെ പി രാജേഷ്‌ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top