28 March Thursday

മടപ്പള്ളി ഗവ. കോളേജ് കാന്റീൻ, 
ലൈബ്രറി കെട്ടിടോദ്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

 വടകര

മടപ്പള്ളി ഗവ. കോളജിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയായ കാന്റീൻ, ലൈബ്രറി കെട്ടിടങ്ങളുടെ ഉദ്ഘാടനം ശനി പകൽ മൂന്നിന് മന്ത്രി ആർ ബിന്ദു നിർവഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. 4.32 കോടി രൂപ ചെലവിട്ട്‌ കിറ്റ്കോയാണ് നിർമാണം പൂർത്തിയാക്കിയത്. 1800ഓളം വിദ്യാർഥികൾ പഠനം നടത്തുന്ന
കോളജിൽ 10 യുജി പ്രോഗ്രാമുകളും എട്ട് പിജി, നാല് ഗവേഷണ കേന്ദ്രങ്ങളും 56 ഗവേഷണ വിദ്യാർഥികളും ഉണ്ട്. ജൂബിലി ബിൽഡിങ്ങിന് 10 കോടിയും, വനിതാ ഹോസ്റ്റൽ നിർമാണത്തിന് ഏഴ്‌ കോടി രൂപയും സംസ്ഥാന ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ  ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ്‌ പി ശ്രീജിത്ത്,  പ്രിൻസിപ്പൽ ഡോ. ഒ കെ ഉദയകുമാർ, പി എസ് ജിനീഷ്, സി പി സോമൻ, എ കെ ദീപ, പി എം ഷിനു, യൂസഫ് മമ്മാലിക്കണ്ടി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top