09 June Friday

വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

നോർത്ത് കാരശേരിയിൽ വെളിച്ചെണ്ണ മില്ലിലെ കൊപ്ര ചേവിന് തീപിടിച്ചപ്പോൾ

മുക്കം
നോർത്ത് കാരശേരിയിൽ  വെളിച്ചെണ്ണ കമ്പനിയിലെ കൊപ്ര ചേവിന് തീപിടിച്ചു. സലിം ചോനോത്തിന്റെ ഉടമസ്ഥതയിലുള്ള സി എം ഫ്ലോർമിൽ ആൻഡ് ഓയിൽ മില്ലിലെ കൊപ്ര ഡ്രയറിലാണ് ഞായർ ഉച്ചകഴിഞ്ഞ്‌  തീപിടിത്തമുണ്ടായത്‌. മേൽക്കൂരയും കൊപ്രയും കത്തിനശിച്ചു. അഗ്നിരക്ഷാ സേന വളരെ വേഗം തീ നിയന്ത്രണ വിധേയമാക്കിയതിനാൽ തൊട്ടടുത്തുള്ള വീട്ടിലേക്കും സമീപ കെട്ടിടങ്ങളിലേക്കും പടരാതെ അപകടം ഒഴിവായി.
മുക്കം അഗ്നി രക്ഷാനിലയത്തിലെ അസി. സ്‌റ്റേഷൻ ഓഫീസര്‍ സി എം മുരളീധരൻ, എം സി മനോജ്, കെ നാസർ എന്നിവരുടെ നേതൃത്വത്തിലാണ്  തീ അണച്ചത്.  ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ ഒ ജലീൽ, വി സലീം, നജുമുദ്ദീൻ, കെ ടി ജയേഷ്, സനീഷ് ചെറിയാൻ, നിയാസ്, രത്നരാജൻ, രവീന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top