29 March Friday

മസ്ദൂർ കിസാൻ സംഘർഷ് റാലി: ജാഥകൾ പ്രയാണം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

മസ്ദൂർ കിസാൻ സംഘർഷ് റാലി പ്രചാരണാർഥം നടത്തിയ തിരുവള്ളൂർ മേഖലാ ജാഥ പി പി ബാലൻ ഉദ്ഘാടനംചെയ്യുന്നു

വടകര
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, സിഐടിയു നേതൃത്വത്തിൽ  ഏപ്രിൽ അഞ്ചിന് നടക്കുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലി പ്രചാരണ ജാഥകൾ  തോടന്നൂരിൽ നിന്ന് ആരംഭിച്ച് തിരുവള്ളൂരിൽ സമാപിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി സി രതീഷ്  ക്യാപ്റ്റനും ടി കെ രാമചന്ദ്രൻ മാനേജരും എം പി എം റിനീഷ് പൈലറ്റുമായിരുന്നു.
തോടന്നൂരിൽ കെഎസ്‌കെടിയു ഏരിയാ സെക്രട്ടറി പി പി ബാലൻ ജാഥാ ക്യാപ്റ്റന് പതാക കൈമാറി. കന്നിനട, നൊച്ചോടിതാഴ, വെള്ളൂക്കര റോഡ് തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. തിരുവള്ളൂർ ടൗണിൽ സമാപന യോഗം കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം ആർ ബാലറാം ഉദ്ഘാടനംചെയ്തു. നിധിൻ കെ വൈദ്യർ, എം പി എം റിനീഷ്, ടി പി ഭാസ്‌കരൻ, സിനീഷ് വേലുക്കുനി എന്നിവർ സംസാ രിച്ചു.
പാലയാട് പതിയാരക്കര മേഖലാ ജാഥ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ ജാഥാ ലീഡർ സി വിദോഷിന് പതാക കൈമാറി ഉദ്ഘാടനംചെയ്തു. വിവിധ കേന്ദ്രങ്ങളിൽ കെ പി ബാബുരാജ്, എം രമേശൻ തുടങ്ങിയവർ സംസാരിച്ചു. സമാപന പൊതുയോഗം കെ പി ശ്രീജിത്ത്‌ ഉദ്ഘാടനംചെയ്തു.
ഒഞ്ചിയം
 കൈനാട്ടിയിൽ സിഐടിയു ഏരിയാ ട്രഷറർ ടി എം രാജൻ ഉദ്ഘാടനംചെയ്‌തു. ജാഥാലീഡർ പി പി ശ്രീജിത്തിന് പതാക കൈമാറി. സി കെ പ്രമോദ്, വത്സൻ, എ കെ ചന്ദ്രൻ, എ രാജീവൻ, വി വി ദാമോദരൻ, കരിമ്പിൽ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ ടി ബസാറിൽ സമാപന പൊതുയോഗം എ പി വിജയൻ ഉദ്ഘാടനംചെയ്തു.
അഴിയൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച  പദയാത്ര ജാഥാ ലീഡർ പി വാസുവിന് പതാക കൈമാറി പി ശ്രീധരൻ ഉദ്ഘാടനംചെയ്തു. കെ പി പ്രീജിത് കുമാർ, സി എം സജീവൻ, വി പി അനിൽകുമാർ എന്നിവർ സംസാരിച്ചു.
ഒഞ്ചിയം മേഖലാ കമ്മിറ്റികൾ സംയുക്തമായി കാൽനടപ്രചാരണ ജാഥ സംഘടിപ്പിച്ചു. കർഷകസംഘം ഏരിയാ വൈസ് പ്രസിഡന്റ് വി പി ഗോപാലകൃഷ്ണൻ ജാഥാ ലീഡർ കെ എം പവിത്രന് പതാക കൈമാറി ഉദ്ഘാടനംചെയ്തു. വിവിധ കേന്ദ്രങ്ങളിൽ പി വത്സൻ, അതുൽ ബി മധു, രാജാറാം തൈപ്പള്ളി, വി ജിനീഷ്, പി പി അജയൻ, ടി കെ മോഹനൻ, ഈ കെ ഷീബലത തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം സിഐടിയു ഏരിയാ സെക്രട്ടറി ടി കെ സോമൻ ഉദ്ഘാടനംചെയ്തു.
കോട്ടപ്പള്ളി - ചെമ്മരത്തൂർ മേഖല കാല്‍നട  ജാഥ വള്ളിയാട് നിന്ന് ആരംഭിച്ച് മീങ്കണ്ടിയിൽ സമാപിച്ചു. ജാഥാ ലീഡർ കെ ബാലന് പതാക കൈമാറി കർഷകസംഘം ഏരിയാ പ്രസിഡന്റ് ആർ ബാലറാം ഉദ്ഘാടനംചെയ്തു. എ സതീശൻ അധ്യക്ഷനായി. ജാഥാ മാനേജർ എൻ കെ ദിനേശൻ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ വി ഹംസ, എൽ വി രാമകൃഷ്ണൻ, പി ടി കെ രാജീവൻ, പി എം രാജീവൻ, കെ രാജൻ എന്നിവർ സംസാരിച്ചു. മീങ്കണ്ടിയിൽ നടന്ന സമാപന യോഗം സിഐടിയു ജില്ലാ സെക്രട്ടറി പി സി സുരേഷ് ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top