19 April Friday

ആർദ്ര കേരളം പുരസ്കാരനിറവിൽ പനങ്ങാട്

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

പനങ്ങാട് കുടുംബാരോഗ്യകേന്ദ്രം

ബാലുശേരി

ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക്‌ പനങ്ങാട്‌ പഞ്ചായത്തിന്‌ ജില്ലയിൽ ഒന്നാം സ്ഥാനം. അഞ്ച് ലക്ഷമാണ് അവാർഡ് തുക. ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്‌ ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരം നല്‍കുന്നത്. 
നേരത്തെ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യൂഎഎസ്) അംഗീകാരം പനങ്ങാട് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തെ തേടിയെത്തിയിരുന്നു. 
കായകൽപ്പം, കാഷ് അക്രഡിറ്റേഷൻ, ഐഎസ്ഒ സർട്ടിഫിക്കേഷൻ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും കേന്ദ്രം നേടിയിട്ടുണ്ട്. പനങ്ങാട്, വയലട ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾക്കും ജീവിതശൈലീരോഗ നിയന്ത്രണത്തിനും മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയത്. പകർച്ചവ്യാധി നിയന്ത്രണത്തിനായി നടത്തിയ "പടയൊരുക്കം', ക്വിറ്റ് വീൽസ്, കൊതുകിനെതിരെ കുട്ടിപ്പട്ടാളം, കിടപ്പുരോഗികൾക്കായുള്ള "കൂടെ’, അതിഥി തൊഴിലാളികൾക്കായുള്ള "ആതിഥേയം’ പരിപാടി, സ്കൂൾ വിദ്യാർഥികൾക്കായുള്ള കുട്ടി ഡോക്ടർ പദ്ധതി, ജീവിതശൈലീ രോഗനിയന്ത്രണത്തിനായുള്ള "സ്പന്ദനം’ പദ്ധതി, വയോജനങ്ങൾക്കായി "വയോ ആരോഗ്യം’ എന്നിവ സംസ്ഥാന തലത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി നൂതന പദ്ധതികൾ പനങ്ങാട് പഞ്ചായത്തിന്റെ സഹകരണത്തോടെ ഈ രണ്ട് ആരോഗ്യ കേന്ദ്രങ്ങളിലും നടപ്പാക്കുന്നുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top