25 April Thursday

ഇന്ധനവില മാർച്ച്‌ രണ്ടിന്റെ വാഹന പണിമുടക്ക്‌ പൂർണമാക്കും

സ്വന്തം ലേഖകൻUpdated: Saturday Feb 27, 2021

 

 
കോഴിക്കോട്‌ 
ഗതാഗത മേഖലയെ തകർക്കുന്ന ഇന്ധനവില വർധന‌ക്കെതിരെ മാർച്ച്‌ രണ്ടിന്‌ നടത്തുന്ന മോട്ടോർ വാഹന പണിമുടക്ക് വി‌ജയിപ്പിക്കാൻ സംയുക്ത ട്രേഡ്‌ യൂണിയൻ–- തൊഴിലുടമ സംഘടനാ കൺവൻഷൻ തീരുമാനിച്ചു. 
സ്വകാര്യ വാഹന ഉടമകളും വാഹനങ്ങൾ റോഡിലിറക്കാതെ സഹകരിക്കണം. രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ പണിമുടക്ക്‌. മാർച്ച്‌ ഒന്നിന്‌ ജില്ലയിലെ  ഓട്ടോ–- ടാക്‌സി, ലോറി, ബസ്‌, ടെമ്പോ സ്‌റ്റാൻഡുകളിൽ പണിമുടക്ക്‌ പ്രചാരണത്തിന്റെ ഭാഗമായി പ്രകടനം നടത്തും.
കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്‌ഘാടനം ചെയ്‌തു. കെ രാധാകൃഷ്‌ണൻ(ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷൻ) അധ്യക്ഷനായി. കെ ഷാജി(ഐഎൻടിയുസി), കെ കെ ഹംസ(ലോറി ഓണേഴ്‌സ്‌ അസോസിയേഷൻ), എൻ കെ സി ബഷീർ(എസ്‌ടിയു), പി കെ നാസർ(എഐടിയുസി), സി പി സുലൈമാൻ(സിഐടിയു), ബിജു ആന്റണി(ജനത ലേബർ യൂണിയൻ), മുസമ്മിൽ(എച്ച്‌എംഎസ്‌), ബഷീർ(എൻഎൽയു), പി പി കുഞ്ഞൻ, രജീഷ്‌ബാബു എന്നിവർ സംസാരിച്ചു. എ ജയരാജൻ സ്വാഗതവും സേതുമാധവൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top