20 April Saturday

കയ്യിട്ടാപൊയിൽ–-അമ്പലക്കണ്ടി റോഡിന് 6 കോടിയുടെ ഭരണാനുമതി

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

 

മുക്കം
തിരുവമ്പാടി മണ്ഡലത്തിൽ മുക്കം നഗരസഭയിലെ കയ്യിട്ടാപൊയിൽ -മാമ്പറ്റ- വട്ടോളിപറമ്പ് -തൂങ്ങുംപുറം -അമ്പലക്കണ്ടി റോഡ് പരിഷ്കരണ പ്രവൃത്തിക്ക് ആറ് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോർജ് എം തോമസ് എംഎൽഎ അറിയിച്ചു. 2020–- -21 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ പ്രവൃത്തിയാണിത്.
മാമ്പറ്റ മുതൽ വട്ടോളിപറമ്പ് വരെ നിലവിൽ നാലുകോടി രൂപയുടെ പരിഷ്കരണ പ്രവൃത്തി നടക്കുന്നുണ്ട്. കയ്യിട്ടാപൊയിൽ  മുതൽ മാമ്പറ്റ വരെയും  വട്ടോളിപറമ്പ്  മുതൽ  അമ്പലക്കണ്ടി  വരെയും 3.900 കിലോ മീറ്റർ  പരിഷ്കരണ പ്രവൃത്തികൾക്കാണ് ആറുകോടിയുടെ ഭരണാനുമതി ലഭിച്ചത്.
  അഞ്ചര മീറ്റർ വീതിയിൽ ആധുനിക സൗകര്യങ്ങളോടെ  ബിഎംസിസി നിലവാരത്തിലാണ് റോഡ്.  ആവശ്യമായ ഇടങ്ങളിൽ ഡ്രെയിനേജുകൾ, അഞ്ചിടത്ത് കലുങ്കുകൾ, അനുയോജ്യമായ സ്ഥലങ്ങളിൽ ഇന്റർലോക്ക്, കൈവരികൾ,സൂചനാ ബോർഡുകൾ, റോഡ് മാർക്കിങ്‌, സീബ്രാലൈൻ എന്നിവയാണ് പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സാങ്കേതികാനുമതിക്കുശേഷം ടെൻഡർ ചെയ്ത്  പ്രവൃത്തി  ആരംഭിക്കുമെന്ന്  എംഎൽഎ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top