26 April Friday
ജില്ലാ സ്കൂൾ കലോത്സവം

രചനാ മത്സരങ്ങൾ ഇന്ന്, 
സ്റ്റേജിനങ്ങൾ 28ന്

സ്വന്തം ലേഖകൻUpdated: Saturday Nov 26, 2022
വടകര
രചനാമത്സരത്തോടെ 61–-ാമത് ജില്ലാ സ്കൂൾ കലോത്സവത്തിന്‌ ശനിയാഴ്ച വടകരയിൽ തുടക്കമാവും. സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ, ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ്‌ രചനാമത്സര വേദികൾ. രാവിലെ ഒമ്പതിന് മത്സരം തുടങ്ങും. കഥാരചന, കവിതാരചന, ചിത്രരചന, സംസ്കൃതം, ഉറുദു വിഭാഗങ്ങളിലെ വിവിധ  മത്സരങ്ങൾ, ക്വിസ് തുടങ്ങിയവയിലായി 1300ലേറെ മത്സരാർഥികൾ ആദ്യദിനം പങ്കെടുക്കും. 
രജിസ്ട്രേഷൻ രാവിലെ എട്ടരക്ക് സെന്റ് ആന്റണീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും. പകൽ 11ന് ഉപജില്ലാ കൺവീനർമാരുടെ യോഗവും സ്കൂളിൽ ചേരും. സ്റ്റേജ് ഇനങ്ങളിലെ മത്സരാർഥികൾക്കുള്ള തിരിച്ചറിയൽ കാർഡ് പകൽ രണ്ടിന് സെന്റ് ആന്റണീസ് സ്കൂളിൽനിന്ന്‌ വിതരണംചെയ്യും.  സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളാണ്‌ പ്രധാന വേദി. 19 വേദികളിലായിട്ടാണ് സ്റ്റേജ് മത്സരങ്ങൾ നടക്കുക. തിങ്കൾ രാവിലെ ഒമ്പതിന് പ്രധാനവേദിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. 
സമാപന സമ്മേളനം ഡിസംബർ ഒന്നിന് വൈകിട്ട് അഞ്ചിന് കെ മുരളീധരൻ എംപി ഉദ്ഘാടനംചെയ്യും. 300 ഇനങ്ങളിൽ 8000ത്തിലധികം വിദ്യാർഥികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top