കോഴിക്കോട്
കേരള വികലാംഗ സഹായസമിതി സംസ്ഥാന സമ്മേളനം ഡിസംബർ മൂന്ന്, നാല് തീയതികളിൽ കൊയിലാണ്ടി കോതമംഗലം ഗവ. എൽപി സ്കൂളിൽ നടക്കും. രാവിലെ 10ന് കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനംചെയ്യും. പൊതുസമ്മേളനം നാലിന് വൈകിട്ട് നാലിന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനംചെയ്യും. ഭിന്നശേഷിക്കാരുടെ പെൻഷൻ 3000 രൂപയായി വർധിപ്പിച്ച് കുടിശ്ശികയില്ലാതെ വിതരണംചെയ്യണമെന്നും ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി വി നാമദേവൻ, ജനറൽ കൺവീനർ എം കെ സത്യൻ, ഒ ഗംഗാധരൻ, പി വേലായുധൻ, കെ കെ അശോകൻ, എം കെ മുരളീധരൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..