13 September Saturday

സിഐടിയു സംസ്ഥാന സമ്മേളനം: സെമിനാറുകൾക്ക്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022
കോഴിക്കോട്‌ 
 സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ഏരിയാ തല സെമിനാറുകൾക്ക്‌ ശനി തുടക്കമാകും. 13 ഏരിയകളിലായി ഡിസംബർ 11വരെയാണ്‌  സെമിനാറുകൾ. വിവിധ വിഷയങ്ങളിൽ പ്രമുഖർ സംസാരിക്കും.  ശനി പയ്യോളി വൈകീട്ട്‌ അഞ്ചിന്‌ ‘ വർഗീയത: മതനിരപേക്ഷത, പ്രതിരോധം’ വിഷയത്തിലാണ്‌ സെമിനാർ. 29ന്‌ കൂട്ടാലിട, ഡിസംബർ ഒന്നിന്‌ കൈവേലി, രണ്ടിന്‌ വടകര, മൂന്നിന്‌ ഇരിങ്ങണൂർ, ഈങ്ങാപ്പുഴ, നാലിന്‌ പാലേരി, കുന്നമംഗലം, ആറിന്‌ നാദാപുരം റോഡ്‌, ഏഴിന്‌ മുക്കം, ഒമ്പതിന്‌ രാമനാട്ടുകര, 11ന്‌ കൊയിലാണ്ടി, കക്കോടി മുക്ക്‌ എന്നിവിടങ്ങളിലാണ്‌ പരിപാടികൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top