26 April Friday

എബിസി സെന്റർ ഒന്നിന്‌ തുറക്കും

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022
കോഴിക്കോട്‌
ജില്ലാ പഞ്ചായത്തിന്റെ ബാലുശേരി വട്ടോളിയിലെ എബിസി സെന്റർ ഡിസംബർ ഒന്നുമുതൽ പ്രവർത്തനമാരംഭിക്കും. ഭരണസമിതി യോഗത്തിലാണ്‌ തീരുമാനം. തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്‌. വെറ്ററിനറി സർജനുൾപ്പെടെയുള്ള ജീവനക്കാരെയും നിയമിച്ചു. 
2022–-23 വാർഷികപദ്ധതികൾ ഡിസംബറിൽ പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി.  ആസൂത്രണ സമിതിയും വർക്കിങ് ഗ്രൂപ്പുകളും പുനഃസംഘടിപ്പിച്ചതിന്‌ യോഗം അംഗീകാരം നൽകി. ജനുവരി 23ന്‌ പദ്ധതി സമർപ്പിക്കും. യോഗത്തിൽ വൈസ് പ്രസിഡന്റ്‌ എം പി ശിവാനന്ദൻ, സ്ഥിരംസമിതി അധ്യക്ഷരായ പി സുരേന്ദ്രൻ, കെ വി റീന തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top