കോഴിക്കോട്
പ്രതിസന്ധികൾ അതിജീവിച്ച സ്‌ത്രീകളും അവരുടെ ചിന്തകളും, അക്ഷര വെളിച്ചത്തിൽ തെളിയുന്ന ആ ജീവിതങ്ങളും കഥകളും വായിക്കാനും അറിയാനും പുസ്‌തകോത്സവം. രാജാജി റോഡിലെ കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പുസ്‌തകോത്സവത്തിന് തുടക്കമായി.
സ്‌ത്രീ സമത്വത്തിനായി സാംസ്കാരിക മുന്നേറ്റം പദ്ധതി മുൻനിർത്തി സർക്കാർ സംഘടിപ്പിക്കുന്ന സമം പരിപാടിയുടെ ഭാഗമായാണിത്. ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സ്‌ത്രീകളുമായി ബന്ധപ്പെട്ട എല്ലാ പുസ്‌തകങ്ങളും 20 മുതൽ 60 ശതമാനം വരെ വിലക്കിഴിവിൽ ലഭിക്കും.
കൃഷി, ചരിത്രം, മൃഗസംരക്ഷണം, ആരോഗ്യ പരിപാലനം, പരിസ്ഥിതി തുടങ്ങി ശാസ്‌ത്ര–-സാങ്കേതിക–-വിജ്ഞാന മേഖലകളിലുള്ള പുസ്‌തകങ്ങളും ലഭിക്കും. ‘അറിവ്–-നിറവ്’ പരമ്പരയിലെ 500 ജീവചരിത്ര പുസ്‌തകങ്ങളും ലഭ്യമാണ്.
ജനുവരി 22 ന് സമാപിക്കുന്ന പുസ്‌തകോത്സവം രാവിലെ 10 മുതൽ വൈകിട്ട് ആറുവരെയാണ്.
പ്രതിസന്ധികൾ അതിജീവിച്ച സ്‌ത്രീകളും അവരുടെ ചിന്തകളും, അക്ഷര വെളിച്ചത്തിൽ തെളിയുന്ന ആ ജീവിതങ്ങളും കഥകളും വായിക്കാനും അറിയാനും പുസ്‌തകോത്സവം. രാജാജി റോഡിലെ കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പുസ്‌തകോത്സവത്തിന് തുടക്കമായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..