26 April Friday
ദാതാവിനെ തേടുന്നു

അഭിലാഷിന്‌ ഇനിയും 
ജീവിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021
കോഴിക്കോട്‌
സിവിൽ എൻജിനിയറായ അഭിലാഷിന്‌  സ്വപ്‌നങ്ങളും ജീവിതവും ഇനിയേറെയും ബാക്കിയാണ്‌. 11 വയസ്സുകാരിയായ മകളുടെ കളിചിരികൾ കണ്ട്‌ കൊതി തീർന്നിട്ടില്ല.  രക്തത്തിൽ അപൂർവമായി കാണുന്ന മൾട്ടി ലീനേജ്‌ ഡിസ്‌പ്ലാസിയ എന്ന അസുഖം വന്നെങ്കിലും തളരാതെ  അഭിലാഷ്‌ കാത്തിരിക്കുന്നത്‌  നിറമുള്ള ആ ജീവിതത്തിന്റെ തുടർച്ചയ്‌ക്കായാണ്‌. യോജിക്കുന്ന രക്തകോശം ലഭിച്ചാൽ ഈ യുവാവിന്‌ ഒരു പുതുജീവിതം ലഭിക്കും.
   പത്തനംതിട്ട സ്വദേശിയായ അഭിലാഷ്‌(41) ഭാര്യയ്‌ക്കും മകൾക്കുമൊപ്പം ഡൽഹിയിലാണ്‌ താമസം. അടുത്തിടെയാണ്‌ മൾട്ടി ലീനേജ്‌ ഡിസ്‌പ്ലാസിയ എന്ന രോഗബാധിതനെന്ന്‌ കണ്ടെത്തിയത്‌. ബ്ലഡ്‌ സ്‌റ്റം സെൽ ട്രാൻസ്‌പ്ലാന്റേഷൻ മാത്രമാണ്‌ ഏക ചികിത്സാ മാർഗം.  അടിയന്തരമായി ട്രാൻസ്‌പ്ലാന്റ്‌ നടത്തിയില്ലെങ്കിൽ രോഗം മൂർഛിച്ച്‌ ലുക്കീമിയയാകും.  ഹ്യൂമൻ ല്യൂക്കോസൈറ്റ്‌ ആന്റിജനുമായി പൊരുത്തപ്പെടുന്ന വ്യക്തിയിൽ നിന്നുള്ള രക്തകോശമാണ്‌ വേണ്ടത്‌.
  രക്താർബുദം, ബ്ലഡ്‌ ഡിസോർഡർ എന്നിവയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്ന ഡികെഎംഎസ്‌ ബിഎംഎസ്‌ടി എന്ന നോൺപ്രോഫിറ്റ്‌ സംഘടന ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌. 18നും 50നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള ആർക്കും രക്തകോശം ദാനം ചെയ്യാൻ  ഓൺലൈനായി രജിസ്‌റ്റർ ചെയ്യാം. ലിങ്ക്‌  www.dkms--bmst.org/Abhilash
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top