25 April Thursday

തൊഴിലുറപ്പ് തൊഴിലാളികൾ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധ ധർണ മുതുവനയിൽ സിപിഐ എം ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു

വടകര
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ എൻആർഇജി വർക്കേഴ്സ് യൂണിയൻ സിഐടിയു നേതൃത്വത്തിൽ പോസ്റ്റ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. തൊഴിലുറപ്പ് കൂലി 500 രൂപയാക്കുക, തൊഴിൽ ദിനം വർഷത്തിൽ 200 ദിവസമാക്കുക, ജോലി സമയം വൈകിട്ട് നാല് വരെയായി കുറക്കുക, ജാതി തിരിച്ചുള്ള അക്കൗണ്ടിലൂടെ കൂലി നൽകാനുള്ള കേന്ദ്ര സർക്കാർ  തീരുമാനം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
  മണിയൂർ പഞ്ചായത്ത് കമ്മിറ്റി മുതുവന പോസ്റ്റ് ഓഫീസ് സമരം സിപിഐ എം ഏരിയാ  സെക്രട്ടറി ടി പി ഗോപാലൻ  ഉദ്ഘാടനം ചെയ്തു. പി എം ബാലൻ, എം എം സജിന, ടി ഗീത എന്നിവർ സംസാരിച്ചു. 
പതിയാരക്കര പോസ്‌റ്റോഫീസ് സമരം പി പി ബാലൻ ഉദ്‌ഘാടനം ചെയ്തു, എം എം ധർമരാജൻ, പി രജനി, പി കെ രാജൻ, വി വി ഷീബ എന്നിവർ സംസാരിച്ചു.
പാലയാട് പോസ്‌റ്റോഫീസ് സമരം ഇ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കുഴിക്കണ്ടി ബിന്ദു, ശോഭന, വി കെ  ബാലകൃഷ്ണൻ  എന്നിവർ സംസാരിച്ചു. 
ആയഞ്ചേരി പോസ്റ്റ് ഓഫീസ് ധർണ കെ സോമൻ ഉദ്ഘാടനം ചെയ്തു. സി കെ നാണു അധ്യക്ഷനായി. കെ എം കുഞ്ഞിരാമൻ, ടി കൃഷ്ണൻ, എൻ കെ സുരേഷ് എന്നിവർ സംസാരിച്ചു.
ഒഞ്ചിയം 
എൻആർഇജി വർക്കേവടകര,  എൻആർഇജി വർക്കേഴ്സ് യൂണിയൻ സിഐടിയു, പോസ്റ്റ് ഓഫീസ്, പ്രതിഷേധ ധർണ, ഴ്‌സ്‌ യൂണിയൻ നേതൃത്വത്തിൽ ഒഞ്ചിയം ഏരിയയിലെ വിവിധ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ധർണ സംഘടിപ്പിച്ചു.
വള്ളിക്കാട് പോസ്‌റ്റോഫീസ് സമരം യൂണിയൻ ജില്ലാ ജോ. സെക്രട്ടറി പി ശ്രീധരൻ ഉദ്‌ഘാടനം ചെയ്തു. എൻ കെ രാധ അധ്യക്ഷയായി. നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ടിഎം രാജൻ സംസാരിച്ചു. 
ജയന്തി സ്വാഗതം പറഞ്ഞു. ഓർക്കാട്ടേരി പോസ്‌റ്റോഫീസ് സമരം ഇല്ലത്ത് ദാമോദരൻ ഉദ് ഘാടനം ചെയ്തു. പ്രീതി മോഹനൻ അധ്യക്ഷയായി. സുരേന്ദ്രൻ പടയംകണ്ടി, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ആർ കെ ബിന്ദു സ്വാഗതം പറഞ്ഞു.
മടപ്പള്ളി പോസ്‌റ്റോഫീസ് ധർണ എൻ കണാരൻ ഉദ്ഘാടനം ചെയ്തു.
 സി കെ വിജയൻ സംസാരിച്ചു. വി  പി ബീന സ്വാഗതം പറഞ്ഞു.  അഴിയൂർ പോസ്‌റ്റോഫീസ് സമരം കെ അശോകൻ ഉദ്ഘാടനം ചെയ്തു. കെ എം നളിനി അധ്യക്ഷയായി. സിഎം സജീവൻ സംസാരിച്ചു. എം പി രാജൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top