18 September Thursday

കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

മൊകേരിയിൽ നടന്ന പൊതുസമ്മേളനം സോഫിയ മെഹർ ഉദ്‌ഘാടനം ചെയ്യുന്നു

നാദാപുരം 
ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങണ്ണൂരിൽ യുവജന പ്രകടനവും രക്തസാക്ഷി അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ചെറുകുളത്ത് നിന്നും ആരംഭിച്ച പ്രകടനം ഇരിങ്ങണ്ണൂർ ടൗണിൽ സമാപിച്ചു. അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്‌ എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ അഡ്വ. രാഹുൽ രാജ് അധ്യക്ഷനായി.
സജിൽ ബാലുശേരി, ടി അഭീഷ്, ടി അനിൽകുമാർ, എ കെ ബിജിത്ത്, സി അഷിൽ എന്നിവർ  സംസാരിച്ചു. എൻ കെ  മിഥുൻ  സ്വാഗതം പറഞ്ഞു.
കുറ്റ്യാടി 
ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തി യൂനിറ്റുകളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും യൂനിറ്റ് തല അനുസ്മരണവും നടന്നു. വൈകിട്ട് മൊകേരിയിൽ യുവജനറാലിയും പൊതുസമ്മേളനവും നടന്നു. വട്ടോളിയിൽ നിന്ന് ആരംഭിച്ച റാലി മൊകേരിയിൽ സമാപിച്ചു. സമാപന സമ്മേളനം സോഫിയ മെഹർ ഉദ്ഘാടനം ചെയ്തു. എം കെ നികേഷ്, എ റഷീദ്, പ്രമോദ്, ടി പി പവിത്രൻ, പ്രഭിത്ത് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top