08 December Friday

മാലിന്യമുക്ത നവകേരളം: 
വില്യാപ്പള്ളിയിൽ ഒരുക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023

മാലിന്യമുക്ത നവ കേരളം ശുചീകരണത്തിന്റെ ഭാഗമായി വില്യാപ്പള്ളിയിൽ ചേർന്ന യോഗം പ്രസിഡന്റ് കെ കെ ബിജുള ഉദ്ഘാടനംചെയ്യുന്നു

വില്യാപ്പള്ളി
മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബർ ഒന്നിനും രണ്ടിനും നടക്കുന്ന ശുചീകരണത്തിന് വില്യാപ്പള്ളിയിൽ ഒരുക്കം പൂർത്തിയായി.  
ആദ്യഘട്ട പ്രവർത്തനങ്ങൾ  ജൂൺ അഞ്ചിന്‌ പൂർത്തിയാക്കിയിരുന്നു. ഒന്നിന് വീടുകളിലും സ്ഥാപനങ്ങളിലും രണ്ടിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും ശുചീകരണം നടക്കും. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 
ടി മോഹൻ ദാസ് കൺവീനറായി പഞ്ചായത്തുതല സമിതി രൂപീകരിച്ചു. മേമുണ്ട എച്ച്എസ്എസിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള ഉദ്ഘാടനം ചെയ്തു. 
സ്ഥിരം സമിതി അധ്യക്ഷ കെ കെ സിമി അധ്യക്ഷയായി. രാഷ്ട്രീയ പാർടി നേതൃത്വങ്ങൾ, വ്യാപാരി സംഘടന ഭാരവാഹികൾ,  ആശ വർക്കർമാർ, ഹരിത സേനാംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, തൊഴിലുറപ്പ്‌ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
-----
-----
 Top