03 December Sunday

വിദ്യാര്‍ഥികളെത്തി; 
സുരക്ഷാ കവചമണിഞ്ഞ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023
കോഴിക്കോട്‌
നിപാ നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ കുട്ടികൾ വീണ്ടും വിദ്യാലയങ്ങളിലെത്തി. മാസ്‌കും സാനിറ്റൈസറുമായി മുൻകരുതൽ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ സ്‌കൂളുകൾ പ്രവർത്തിച്ചത്‌. ഒരാഴ്‌ച നീണ്ട  ഓൺലൈൻ പഠനമാണ്‌ തിങ്കളാഴ്‌ച അവസാനിച്ചത്‌. പുതിയ നിപാ കേസുകൾ റിപ്പോർട്ട്‌ ചെയ്യാത്ത സാഹചര്യത്തിലാണ്‌ നിയന്ത്രണ മേഖലയിലൊഴികെയുള്ള സ്‌കൂളുകളിൽ ക്ലാസ്‌ തുടങ്ങാൻ കലക്ടർ എ ഗീത നിർദേശം നൽകിയത്‌. നിയന്ത്രണ മേഖലയിലെ വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനം തുടർന്നു. 

നിപാ ബാധയുടെ പശ്ചാത്തലത്തിൽ 14നാണ്‌ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ച്‌ അധ്യയനം ഓൺലൈനാക്കിയത്‌. ഫറോക്ക്‌ നഗരസഭ പൂർണമായും കോർപറേഷന്റെ ഭാഗമായി ചെറുവണ്ണൂർ, ബേപ്പൂർ ഭാഗങ്ങൾ ഭാഗികമായും നിയന്ത്രണ മേഖലയിലാണ്‌. ഫറോക്ക്‌ ജിജിവിഎച്ച്‌എസ്‌, ബേപ്പൂർ ഐടിഐ, ചെറുവണ്ണൂർ ജിവിഎച്ച്‌എസ്‌, ബേപ്പൂർ ജിഎച്ച്‌എസ്എസ്‌, ചെറുവണ്ണൂർ ലിറ്റിൽ ഫ്‌ളവർ, സെന്റ്‌ ഫ്രാൻസിസ്‌ എന്നിവ നിയന്ത്രണ മേഖലയിലാണ്‌. ഫറോക്ക്‌ കോ ഓപ്പറേറ്റീവ്‌ കോളേജ്‌ ഉൾപ്പെടെ സ്വകാര്യ കോളേജുകളും ഇരുപതോളം എൽപി, യുപി സ്‌കൂളുകളും  പരിധിയിൽ വരും. നിപാ രോഗബാധ റിപ്പോർട്ട്‌ചെയ്‌ത വടകര താലൂക്കിലെ ഒമ്പത്‌ പഞ്ചായത്തിലെ 58 വാർഡുകളിലെയും നിയന്ത്രണം വ്യാഴാഴ്‌ച നീക്കിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top