26 April Friday
ജില്ലാ പഞ്ചായത്ത്‌

626 പദ്ധതികൾക്ക്‌ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021
കോഴിക്കോട്‌
ജില്ലാ പഞ്ചായത്തിന്റെ 2021–- 22 വർഷത്തെ 626 പദ്ധതികൾക്ക്‌ തദ്ദേശ ഭരണവകുപ്പിന്റെ അനുമതിലഭിച്ചു.  ആശുപത്രികെട്ടിട നിർമാണം, റോഡ്‌ നിർമാണം, ജലവിതരണം, സ്കൂളിലെ അടിസ്ഥാന വികസനം തുടങ്ങിയ പ്രാഥമിക വികസനത്തിനായുള്ള 30.14  കോടിയുടെ  പദ്ധതികൾക്കാണ്‌ അനുമതി ലഭിച്ചത്‌. ഭൂരിപക്ഷം പദ്ധതികളുടെയും നടത്തിപ്പ്‌ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്‌‌ കൈമാറാൻ ഭരണസമിതി യോഗം തീരുമാനിച്ചു. 110 പദ്ധതികൾ ഏറ്റെടുത്ത്‌ നടത്താൻ ഊരാളുങ്കൽ സൊസൈറ്റി  താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി  അറിയിച്ചു. 
ഇരിങ്ങല്ലൂർ ഗവ. ഹയർസെക്കൻഡറിയിൽ സ്പോർട്‌സ്‌ സ്കൂൾ ആരംഭിക്കണമെന്നും കോടഞ്ചേരിയിൽ പോളിടെക്നിക്‌ ആരംഭിക്കണമെന്നും ജില്ലാ പഞ്ചായത്ത്‌ ഭരണസമിതിയോഗം  പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  

വിവിധ സ്ഥിരംസമിതിയുടെ  തീരുമാനങ്ങൾ യോഗം അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി അധ്യക്ഷയായി. വൈസ്‌ പ്രസിഡന്റ്‌ എം പി ശിവാനന്ദൻ, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി ടി അഹമ്മദ്‌കബീർ,  സ്ഥിരം സമിതി അധ്യക്ഷരായ കെ വി റീന, എൻ എം വിമല, പി സുരേന്ദ്രൻ, അംഗങ്ങളായ കൂടത്താങ്കണ്ടി  സുരേഷ്‌, പി ഗവാസ്‌, ഐ പി രാജേഷ്‌ എന്നിവർ  സംസാരിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top