ബാലുശേരി
മണ്ഡലത്തിലെ പ്രധാന ജലസ്രോതസ്സായ മഞ്ഞപ്പുഴയ്ക്ക് കയർ ഭൂവസ്‌ത്രത്തിന്റെ ചേല്. പനങ്ങാട് കാട്ടാംവള്ളിയിൽ ജലസേചന വകുപ്പും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളും ചേർന്നാണ് ഭൂവസ്ത്രം വിരിച്ചത്. 3,48,970 രൂപ ഇതിന് ചെലവിട്ടു. മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന ഈ ഭാഗത്ത് ജലസേചന വകുപ്പ് പുഴയിൽ അടിഞ്ഞുകൂടിയ മണ്ണെടുത്ത് മാറ്റിയിരുന്നു. തുടർന്നാണ് കയർ ഭൂവസ്ത്രം വിരിച്ച് പുഴയുടെ വശങ്ങൾ ബലപ്പെടുത്തിയത്. ബാലുശേരി പഞ്ചായത്തിലെ കോവിലകം താഴെ ഭാഗത്തും പുഴയുടെ വശത്ത് കയർ ഭൂവസ്ത്രം വിരിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..