16 April Tuesday

കുടുങ്ങല്ലേ... പുത്തൻ ലഹരിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022
കോഴിക്കോട് 
പുതുതലമുറ ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും ജില്ലയിൽ വർധിക്കുന്നു. പരമ്പരാഗത ലഹരി മരുന്നിൽ നിന്ന്‌ മാറി സിന്തറ്റിക് ലഹരിമരുന്നുകളാണ് യുവാക്കൾ ഉൾപ്പെടെയുള്ളവരെ കീഴ്പ്പെടുത്തുന്നത്. ലഹരിക്കെതിരെയുള്ള പ്രതിരോധ- ബോധവത്കരണ പ്രവർത്തനങ്ങൾക്ക് രൂപംനൽകിയ ദേശീയ പദ്ധതിയായ നശാ മുക്ത് ഭാരതിന്റെ കണക്ക്‌ പ്രകാരം വർധിച്ച ലഹരി ഉപയോഗമുള്ള 127 നഗരങ്ങളിൽ ഒന്ന് കോഴിക്കോടാണ്.  
മയക്കുമരുന്നുമായി ബന്ധപ്പെട്ട 15ഓളം കേസുകൾ എക്സൈസ് വകുപ്പ് ഒരു മാസം രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് അസി. എക്സൈസ് കമീഷണർ എം സുഗുണൻ പറഞ്ഞു. അബ്കാരി കേസുകൾ ശരാശരി 125 ഉം നിരോധിച്ച പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകൾ 250ഉം  മാസം രജിസ്റ്റർ ചെയ്യുന്നു. ഇതിന് പുറമെ പൊലീസെടുക്കുന്ന കേസുകൾകൂടി കണക്കിലെടുക്കുമ്പോൾ വലിയതോതിൽ ലഹരിവിൽപ്പന ജില്ലയിൽ നടക്കുന്നുണ്ട്‌.   പിടിയിലാകുന്നവരിലധികവും മുപ്പത് വയസ്സിൽ താഴെയുള്ളവരാണ്‌.  എംഡിഎംഎ ആണ് കൂടുതലായി ഉപയോഗിക്കുന്നത്. എൽഎസ്ഡി, കഞ്ചാവ് എന്നിവ ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നവരുടെയും എണ്ണവും കൂടി.   
പരമ്പരാഗത ലഹരി വിരുദ്ധ ബോധവൽക്കരണം  പുതുതലമുറയ്ക്കിടയിൽ ഏശുന്നില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ്  ആകർഷകമായ നവീന ആശയങ്ങൾ നടപ്പാക്കാൻ ജില്ലാ ഭരണകൂടം ആലോചിക്കുന്നത്‌. എക്സൈസ് ഉദ്യോഗസ്ഥർ, വിദ്യാർഥി-–-യുവജന സംഘടനാ പ്രതിനിധികൾ, ഡോക്ടർമാർ, മാനസികാരോഗ്യ വിദഗ്ധർ തുടങ്ങിയവരുമായി ചർച്ചനടത്തിയാണ്‌ പുതുലഹരിയിലേക്ക് എന്ന പദ്ധതി ആവിഷ്കരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top