26 April Friday

ക്യാമ്പസ്‌ വോട്ടിട്ടു; 
യാത്രയാണ്‌ ലഹരി

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022
കോഴിക്കോട്‌
‘പുതുലഹരിയിലേക്ക്’ എന്ന സമഗ്ര ലഹരി പ്രതിരോധ- ബോധവൽക്കരണ പദ്ധതിയുടെ ഭാഗമായി നശാമുക്ത് ഭാരത് അഭിയാന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും ക്യാമ്പസ് ഓഫ് കോഴിക്കോടിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച  വോട്ടെടുപ്പ്‌ സമാപിച്ചു.  ജില്ലയിലെ നൂറിലധികം കോളേജുകളിലെ പതിനായിരക്കണക്കിന്‌ വിദ്യാർഥികൾ പങ്കെടുത്തു. സാമൂഹിക സേവനം, സൗഹൃദം, കായികം, ഭക്ഷണം, യാത്ര, തുടങ്ങി ലഹരി പദാർഥങ്ങളുൾപ്പെടെ 10 ഇനങ്ങളാണ്‌  വോട്ടെടുപ്പിന്‌ നൽകിയിരുന്നത്. ഇതിൽ യാത്ര ഒന്നാം സ്ഥാനം നേടി. ഭക്ഷണം, സൗഹൃദം, സാമൂഹിക സേവനം എന്നിവയാണ്‌ രണ്ട്, മൂന്ന്, നാല് സ്ഥാനത്ത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top