12 July Saturday

എൽഡിഎഫ്‌ ജില്ലാ റാലി നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022
കോഴിക്കോട്‌
സംസ്ഥാനം കലാപഭൂമിയാക്കി സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യുഡിഎഫ്‌–- സംഘപരിവാർ നീക്കങ്ങൾക്കെതിരെ എൽഡിഎഫ്‌ ജില്ലാ റാലി  തിങ്കളാഴ്‌ച. നവകേരളത്തിനായി എൽഡിഎഫിനൊപ്പം എന്ന സന്ദേശവുമായാണ്‌ റാലി. വൈകിട്ട്‌ അഞ്ചിന്‌ മുതലക്കുളത്ത്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യും. എൽഡിഎഫ്‌ നേതാക്കളായ ബിനോയ്‌ വിശ്വം എംപി, എം വി ശ്രേയാംസ്‌ കുമാർ, സി കെ നാണു,  ജോയ്‌സ്‌ പുത്തൻപുര, പി എം സുരേഷ്‌ ബാബു, യു ബാബു ഗോപിനാഥ്‌,  എ ജെ ജോസഫ്‌, നൈസ്‌ മാത്യു തുടങ്ങിയവർ സംസാരിക്കും. എൽഡിഎഫുമായി സഹകരിക്കുന്ന രാഷ്ട്രീയപാർടികളും റാലിയിൽ പങ്കാളിയാകുമെന്ന്‌ ജില്ലാ കൺവീനർ മുക്കം മുഹമ്മദ്‌ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top