19 April Friday
വായനശാലകൾ ആധുനികവൽക്കരിക്കാൻ ലെെബ്രറി കൗൺസിൽ

കാലത്തിനൊപ്പം
കുതിക്കും

സ്വന്തം ലേഖകൻUpdated: Sunday Jun 26, 2022
കോഴിക്കോട്‌
ജനത‌ക്ക്‌ അക്ഷരം വെളിച്ചം പകർന്ന വായനശാലകളുടെ പ്രവർത്തനം കാലോചിതമായി പരിഷ്‌കരിക്കുന്നു.  ഗ്രന്ഥശാലകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും നവീകരിക്കാനുമായി സംസ്ഥാന ലൈബ്രറി കൗൺസിൽ ഒരുക്കുന്ന നൂതന പദ്ധതികളുടെ ചുവടുപിടിച്ചാണ്‌ ജില്ലയിലെ ലൈബ്രറികളും ആധുനികവൽക്കരിക്കുന്നത്‌. സാങ്കേതിക വിദ്യയുടെ സൗകര്യങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്തി 562 വായനശാലകൾക്ക്‌ പുതിയ മുഖം നൽകും. വൈജ്ഞാനിക രംഗത്തെ മാറ്റത്തിനും ഇവ വേദിയാകും.  ഇതിൽ കൊയിലാണ്ടി താലൂക്കിലാണ്‌ കൂടുതൽ ലൈബ്രറികളുള്ളത്‌–- 181. കോഴിക്കോട്ട്‌ 178 ഉം വടകരയിൽ 149 ഉം താമരശേരിയിൽ 86  എണ്ണവുമുണ്ട്‌. ഇക്കൂട്ടത്തിലെ  32 ലൈബ്രറികൾക്കുകൂടി അംഗീകാരം ലഭിക്കാനുണ്ട്‌. ഇവ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ലൈബ്രേറിയന്മാർക്കും വായനശാലാ സെക്രട്ടറിമാർക്കും രണ്ടുദിവസത്തെ പരിശീലനം നൽകുമെന്ന്‌ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ പറഞ്ഞു.
അതേസമയം, ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലെ 1566 വാർഡുകളിൽ ഓരോന്നിലും  ഒരു ലൈബ്രറിയെങ്കിലും സ്ഥാപിക്കുന്നതിന്‌ ലക്ഷ്യമിടുന്നതായി ലൈബ്രറി കൗൺസിൽ സംസ്ഥാന നിർവാഹക സമിതി അംഗം കെ ചന്ദ്രൻ പറഞ്ഞു. വിപുലമായ വായനശാലാ ശൃംഖല ഉണ്ടായിട്ടും വലിയൊരു വിഭാഗത്തിന്‌ ഇപ്പോഴും ഗ്രന്ഥാലയങ്ങൾ അപ്രാപ്യമാണ്‌. അംഗങ്ങളിൽ 55 ശതമാനം പേരും പുരുഷന്മാരാണ്‌. ഈ പരിമിതികൾ മറികടക്കലാണ്‌ ഉദ്ദേശ്യമെന്ന്‌ അദ്ദേഹം പറഞ്ഞു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top