06 July Sunday

ബാലുശേരി 
അക്രമം: 
ഒരാൾകൂടി 
റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022
ബാലുശേരി
എസ്‌ഡിപിഐ ക്രിമിനൽ സംഘത്തിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ മൂന്നുമണിക്കൂർ വളഞ്ഞുവച്ച്‌ ആക്രമിക്കുകയും തോട്ടിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. പാലോളി കുരുടമ്പത്ത് സുബൈറി (41)നെയാണ്‌  അറസ്‌റ്റുചെയ്‌തത്‌.  തൃക്കുറ്റിശേരി വാഴേന്റവളപ്പിൽ ജിഷ്ണുരാജിനെയാണ്‌  കൊല്ലാൻ ശ്രമിച്ചത്‌. 
     ലീഗ്‌ പ്രവർത്തകനായ സുബൈറിനെ വെള്ളിയാഴ്‌ച രാത്രി ബന്ധു വീട്ടിൽ നിന്നാണ്‌ പൊലീസ്‌ പിടിച്ചത്.  പ്രതിയെ റിമാൻഡ്‌ ചെയ്തു. ഇതോടെ കേസിൽ ആറുപേർ പിടിയിലായി.  പ്രതികളായ ഒമ്പത്‌ എസ്‌ഡിപിഐ പ്രവർത്തകർ ഒളിവിലാണെന്ന്‌  പൊലീസ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top