27 April Saturday
വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം സമാപിച്ചു

കേന്ദ്രനയങ്ങൾക്കെതിരെ പ്രതിരോധത്തിന് ആഹ്വാനം

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023
കോഴിക്കോട്
ചെറുകിട വ്യാപാരമേഖലയെ തകർക്കുകയും കോർപറേറ്റ്‌വൽക്കരണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പ്രതിരോധം തീർക്കണമെന്ന ആഹ്വാനത്തോടെ വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തിന് സമാപനം. 
    വ്യാപാരമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വാണിജ്യ മിഷൻ രൂപീകരിക്കുക, വാടക നിയന്ത്രണ ബിൽ ഉടൻ നിയമമാക്കുക, വികസനത്തിന് കുടിയൊഴിക്കപ്പെടുന്നവർക്ക് പുനരധിവാസം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ മൂന്നുദിവസമായി നടന്ന സമ്മേളനം ഉന്നയിച്ചു.
      ആശീർവാദ് ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ  47 പേർ പൊതുചർച്ചയിൽ പങ്കെടുത്തു. വ്യാഴാഴ്‌ച ഉച്ചയ്ക്കുശേഷം ചർച്ചയ്ക്ക് സെക്രട്ടറി ഇ എസ് ബിജു മറുപടി പറഞ്ഞു.
    സമിതിയുടെ ആദ്യകാലനേതാക്കളായ മുതിർന്ന വ്യാപാരികളെ ടി പി രാമകൃഷ്ണൻ എംഎൽഎ ആദരിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതിനിധികളെ അഭിവാദ്യം ചെയ്തു. മുതിർന്ന വ്യാപാരി സി രാമകൃഷ്ണൻ നായരെ (തിരുവനന്തപുരം) മന്ത്രി റിയാസ് ആദരിച്ചു. 
   പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ഇ എസ് ബിജു ഭാവി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top