20 April Saturday
27ന്‌ മുമ്പ്‌ സജ്ജമാക്കണം

വരവായി, സ്‌കൂൾ കാലം

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി സ്കൂളും പരിസരവും ശുചിയാക്കുന്നു, ഗവ. ഗണപത് ബോയ്സ് ഹൈസ്കൂളിൽ നിന്നുള്ള കാഴ്ച

കോഴിക്കോട്‌ 
കോവിഡ്‌ മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയപ്പോൾ ഉലഞ്ഞതായിരുന്നു വിദ്യാഭ്യാസ മേഖലയും. ജൂൺ ഒന്നിനുള്ള സ്‌കൂൾ പ്രവേശന കാഴ്‌ചകൾ ലോക്‌ഡൗണിൽ മുടങ്ങി. ഇത്തവണ മഹാമാരിയെ തളച്ച്‌ പഴയ സ്‌കൂൾ കാലം തിരിച്ചുവരികയാണ്‌. ജൂൺ ഒന്നിന്‌ വിദ്യാലയങ്ങൾ സജീവമാകും.  വിദ്യാർഥികളെ സ്വീകരിക്കാനായി എല്ലാ സ്‌കൂളുകളിലും ഒരുക്കങ്ങൾ പൂർത്തിയാകുന്നു. 
 സ്‌കൂളുകൾ സജ്ജമെന്ന്‌ ഉറപ്പാക്കണം: മന്ത്രി റിയാസ്‌
 കുട്ടികളെ വരവേൽക്കാൻ സ്‌കൂളുകൾ എല്ലാ നിലയിലും സജ്ജമായി എന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അധികൃതർക്ക് നിർദേശം നൽകി. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ ജില്ലയിൽ നടത്തിയ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ അധ്യക്ഷനായിരുന്നു മന്ത്രി. 
പ്രധാന നിർദേശങ്ങൾ
 ● സ്‌കൂളും പരിസരവും ശുചീകരിക്കണം. 
●ടോയ്‍ലെറ്റുകൾ, കളിസ്ഥലങ്ങൾ എന്നിവ ശുചിയായി സൂക്ഷിക്കണം. സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തീകരിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. 
●കിണർ, വാട്ടർ ടാങ്ക് എന്നിവ അണുവിമുക്തമാക്കുകയും കുടിവെള്ള സാമ്പിൾ  പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. 
●അടുക്കളയും പരിസരവും ശുചീകരിച്ച് അണുവിമുക്തമാക്കണം. 
● പാചക തൊഴിലാളികൾക്ക്  ഹെൽത്ത് കാർഡ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. 
●സ്‌കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചു എന്ന് ഉറപ്പാക്കണം. 
●  ജീവനക്കാരുടെ കാര്യത്തിലും പൊലീസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം.    
● ഇഴജന്തുക്കൾ ഉണ്ടാവാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും സാന്നിധ്യം ഇല്ലെന്ന്‌ ഉറപ്പാക്കുകയുംവേണം. 
●ക്ലാസ് മുറികളിലോ പുറത്തോ ഇത്തരം മാളങ്ങളോ കുഴികളോ ഇല്ലാതിരിക്കാൻ സൂക്ഷിക്കണം. 
●സ്‌കൂൾ പരിസരത്തെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം.  
● വിദ്യാലയങ്ങൾക്കുസമീപം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. 
● സ്‌കൂൾ പരിസരത്തെ കടകളിൽ ലഹരിപദാർഥങ്ങളുടെ വിൽപ്പന ഇല്ലെന്ന് ഉറപ്പാക്കണം.  
●പന്ത്രണ്ട് മുതൽ 14  വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് ആദ്യ ഡോസ് വാക്സിൻ എടുക്കണം. 
●സ്‌കൂളിൽ ലഭിച്ച പാഠപുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യണം. 
യോ​ഗത്തിൽ ജില്ലാ ഡെവലപ്മെന്റ് കമീഷണർ അനുപം മിശ്ര, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി പി മിനി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, സെക്രട്ടറി അഹമ്മദ് കബീർ, ജില്ലാ പൊലീസ്‌ മേധാവി എ അക്ബർ, എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ- ഓഡിനേറ്റർ ഡോ. എ കെ അബ്ദുൽ ഹക്കീം എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top