17 April Wednesday

സ്‌കൂൾ പെയിന്റിങ്ങിന്‌ 50 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022
കോഴിക്കോട്​ 
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള സ്‌കൂളുകൾക്ക്‌ പെയിന്റിങ്ങിനായി 50 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ പഞ്ചായത്ത്‌ യോഗത്തിലാണ്‌ തീരുമാനം. കഴിഞ്ഞ മാർച്ച്‌ 31 വരെയുള്ള സ്‌കൂളുകളുടെ വൈദ്യുതിബില്ലും അംഗീകരിച്ചു. യോഗത്തിൽ പ്രസിഡന്റ്‌ ഷീജ ശശി അധ്യക്ഷയായി. 
 ബാലുശേരി ഗവ. ഗേൾസ്​ ഹയർ ​സെക്കൻഡറി സ്​കൂളിൽ ഈ അധ്യയന വർഷം മുതൽ  യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കുകൂടി പ്രവേശനം നൽകാൻ ജില്ലാ പഞ്ചായത്ത്​ യോഗം അംഗീകാരം നൽകി.
സ്കൂളുകൾ തുറക്കാനിരിക്കെ അടിയന്തര അറ്റകുറ്റപ്പണികൾക്ക്​ പണം അനുവദിക്കണമെന്ന്​ ജില്ലാ പഞ്ചായത്ത്​ അംഗങ്ങൾക്കാണ്‌ പ്രസിഡന്റ്‌ മറുപടി നൽകിയത്‌. മുൻഗണനാപ്രകാരമാണ്​ തുക അനുവദിച്ചതെന്ന്​ ആരോഗ്യ, വിദ്യാഭ്യാസ സമിതി  ചെയർപേഴ്​സൺ എൻ എം വിമല പറഞ്ഞു.  മറ്റ്‌ സ്കൂളുകളിലും പെയിന്റിങ്​ ജോലികളുണ്ടെങ്കിൽ പൂർത്തീകരിക്കുമെന്ന്​ പ്രസിഡന്റ്‌​ യോഗത്തിന്​ ഉറപ്പുനൽകി. 
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അംബാസഡർ കാറും ബൊലേറോ ജീപ്പും പഴക്കമേറിയതിനാൽ പുതിയ വാഹനങ്ങൾ​ വാങ്ങാനുള്ള നടപടി തുടങ്ങി. 
പയ്യോളി ഹൈസ്കൂൾ, തിക്കോടി തെങ്ങിൻ തൈ നഴ്സറി എന്നിവിടങ്ങളിൽ ദേശീയ പാത വികസനത്തിനായി പൊളിച്ച മതിലിനു നഷ്ടപരിഹാരം നൽകാൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. ജില്ലാ പഞ്ചായത്തംഗങ്ങൾക്ക്‌ സഞ്ചരിക്കാൻ വാഹനം ലഭിച്ചില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതാണെന്ന്‌ പ്രസിഡന്റ്‌ അറിയിച്ചു. ഇനി ആവർത്തിക്കരുതെന്ന്​ നിർദേശം നൽകിയതായും അവർ പറഞ്ഞു.   
‘കുരുന്നു കൈകളിൽ കുഞ്ഞിപൂവൻ’ 
ജില്ല പഞ്ചായത്തിന്​ കീഴിലുള്ള ചാത്തമംഗലം പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ ഉൽപ്പാദിപ്പിക്കുന്ന കോഴിക്കുഞ്ഞുങ്ങളെ സ്കൂൾ കുട്ടികൾക്ക്​ വിതരണം ചെയ്യും. ‘കുരുന്നു കൈകളിൽ കുഞ്ഞിപൂവൻ’ എന്ന പേരിൽ പ്രൈമറി ക്ലാസിലെ കുട്ടികൾക്ക്​ ഈ കോഴിക്കുഞ്ഞുങ്ങളെ നൽകാനാണ്​ ഉദ്ദേശ്യം. പി ഗവാസ്‌, സെക്രട്ടറി ടി അഹമ്മദ്‌ കബീർ, എൻ എം വിമല, വി പി ദുൽഖിഫിൽ, ഷറഫുന്നിസ തുടങ്ങിയവർ സംസാരിച്ചു. 
ഗ്രാമസഭ ഇന്ന്‌
ജില്ലാ പഞ്ചായത്തിന്റെ ഗ്രാമസഭ വ്യാഴം രാവിലെ പത്തിന്​ ജില്ലാ ആസൂത്രണസമിതി ഹാളിൽ നടക്കും. രാവിലെ 10.30ന്‌​ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഉദ്‌ഘാടനംചെയ്യും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top