23 April Tuesday

പിഷാരികാവിൽ മേള വിദഗ്ധർ നയിക്കുന്ന 
കാഴ്ചശീവേലിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

ശനിയാഴ്ച രാവിലെ നടന്ന കാഴ്ചശീവേലി

കൊയിലാണ്ടി 
കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് രാവിലെയും വൈകിട്ടും കാഴ്ചശീവേലി നയിക്കുന്നത്‌ മേള വിദഗ്ധരായ പ്രശസ്‌തർ. ഉത്സവം കൊടിയേറി ആദ്യ ദിനത്തിൽ വൈകിട്ട്  മേളം നയിച്ചത് കാഞ്ഞിലശേരി വിനോദ് മാരാരാണ്. രാവിലെ കൊടിയേറ്റത്തിനുശേഷം കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍നിന്ന്‌ ആദ്യ വരവ് പിഷാരികാവില്‍ എത്തി. ശേഷം കുന്ന്യോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള വരവുകളും എത്തി.
25ന് രാവിലെ കാഴ്ചശീവേലിയ്ക്ക് കലാനിലയം ഉദയന്‍ നമ്പൂതിരിയും വൈകിട്ട് പോരൂര്‍ ഹരിദാസ് മാരാരുമാണ് നേതൃത്വം നല്‍കിയത്. 26ന് രാവിലെ കാഴ്ചശീവേലിക്ക് തൃക്കുറ്റിശേരി ശിവശങ്കരന്‍ മാരാരും വൈകിട്ട്‌ മണ്ണാര്‍ക്കാട് ഹരിയും നേതൃത്വം നല്‍കും. 27ന് പനമണ്ണ ശശിയും സദനം രാജേഷ് തിരുവള്ളൂരും കാഴ്ചശീവേലിയുടെ മേള പ്രമാണിമാരാകും. രാത്രി എട്ടിന് റിജില്‍ കാഞ്ഞിലശേരി, സരുണ്‍ മാധവ് എന്നിവരുടെ ഇരട്ട തായമ്പക. നാടകം -ഇവന്‍ രാധേയന്‍. 28ന് കാഴ്ച ശീവേലിക്ക്‌ തൃപ്പങ്ങോട് പരമേശ്വരന്‍ മാരാര്‍, ചിറക്കല്‍ നിധീഷ് എന്നിവര്‍ മേളപ്രമാണിമാരാകും. 29ന് ചെറിയ വിളക്ക് ദിവസം രാവിലെ ചെറുതാഴം ചന്ദ്രന്‍ മാരാരുടെ നേതൃത്വത്തില്‍ കാഴ്ച ശീവേലി. 30ന് വലിയ വിളക്ക് ദിവസം രാവിലെ കാഴ്ച ശീവേലിക്ക്‌ മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവര്‍ നേതൃത്വം നൽകും. രാത്രി 11ന്‌  പുറത്തെഴുന്നളളിപ്പ് മേളത്തിന് കലാമണ്ഡലം ബലരാമന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ എന്നിവര്‍ നേതൃത്വം വഹിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top