03 July Thursday

പുറമേരി കുടുംബാരോഗ്യ കേന്ദ്രം 
എൻക്യുഎഎസ് പുരസ്‌കാരം ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

പുറമേരി കുടുംബാരോഗ്യ കേന്ദ്രം എൻക്യുഎഎസ് പുരസ്‌കാരം അഡ്വ. വി കെ ജ്യോതിലക്ഷ്മിയും സഹപ്രവർത്തകരും ചേർന്ന് ഏറ്റുവാങ്ങുന്നു

പുറമേരി
പുറമേരി കുടുംബാരോഗ്യ കേന്ദ്രം എൻക്യുഎഎസ് പുരസ്‌കാരം ഏറ്റുവാങ്ങി. മൂന്നാം തവണയാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്‌ അംഗീകാരം ലഭിക്കുന്നത്. 2 ലക്ഷം രൂപയാണ് അവാർഡ് തുക. 
മന്ത്രി വീണാ ജോർജിൽനിന്ന്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. വി കെ ജ്യോതിലക്ഷ്മിയും സഹപ്രവർത്തകരും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. 
സ്ഥിരംസമിതി അധ്യക്ഷരായ കെ എം വിജിഷ, എം എം ഗീത, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീഷ്ണ, മെമ്പർമാരായ സീന, ജിഷ എന്നിവർ പങ്കെടുത്തു.
ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ വരുന്ന സാമ്പത്തിക വർഷം ഫിസിയോ തെറാപ്പി യൂണിറ്റ് പുതിയ കെട്ടിടത്തിൽ ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. 
ആശുപത്രിയിലേക്ക്‌ ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷവും പഞ്ചായത്തിന്റെ 5 ലക്ഷവും ചേർത്ത് 20 ലക്ഷം രൂപയുടെ റോഡ് പ്രവൃത്തി ഏപ്രിലിൽ ആരംഭിക്കുമെന്നും അവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top