24 April Wednesday

സ്‌പെഷൽ ബ്രാഞ്ച്‌ റിപ്പോർട്ട്‌ നൽകി

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

 കോഴിക്കോട് 

എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ആഹ്വാനവുമായി പൊലീസുകാരുടെ രഹസ്യയോഗം സംബന്ധിച്ച്‌ സ്‌പെഷൽ ബ്രാഞ്ച്‌ കമീഷണർക്ക്‌ റിപ്പോർട്ട്‌ നൽകി. യുഡിഎഫ് അനുകൂല സംഘടനാ നേതാക്കളും പ്രവർത്തകരുമാണ് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ യോഗം ചേർന്നത്. പൊലീസ്‌  അസോസിയേഷൻ നേതാവായിരുന്ന പുരുഷോത്തമന്റെ വിരമിക്കലിനോടനുബന്ധിച്ച സൗഹൃദ കൂട്ടായ്‌മ‌ക്ക്‌‌ ശേഷമായിരുന്നു രഹസ്യയോഗം. 
 ‘പിണറായി വിജയൻ സർക്കാരിനെ അട്ടിമറിച്ചാലേ നമുക്ക് രക്ഷയുള്ളൂ' എന്നായിരുന്നു ഒന്നരമണിക്കൂർ നീണ്ട യോഗത്തിൽ പങ്കെടുത്ത പൊലീസുകാരിലൊരാളുടെ പ്രസംഗം. സേനയിൽ സർക്കാർ വിരുദ്ധമായ സമീപനം സ്വീകരിക്കുന്നവരെക്കുറിച്ചും ഭരണത്തുടർച്ച ലഭിക്കാതിരിക്കാൻ ബോധപൂർവമായി ഇടപെടാനും കുഴപ്പമുണ്ടാക്കാനും ശ്രമിക്കുന്നവരുടെയും പേര്‌ വിവരങ്ങൾ  സ്‌പെഷൽ ബ്രാഞ്ച്‌ നൽകിയ റിപ്പോർട്ടിലുണ്ട്‌.  രഹസ്യയോഗം സംബന്ധിച്ച്‌  ഉന്നത പൊലീസ്‌ മേധാവികൾക്കും‌ സംസ്ഥാന സ്‌പെഷൽ ബ്രാഞ്ച്‌  റിപ്പോർട്ട്‌  നൽകിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top