24 April Wednesday

ജാമ്യത്തിലിറങ്ങി കഞ്ചാവ് വിൽപ്പന നടത്തിയയാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023

സലാം

എടച്ചേരി  
ജാമ്യത്തിലിറങ്ങി കഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെ എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി കുറിഞ്ഞാലിയോട് ചെത്തിൽ സലാമിനെയാണ് ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരിൽ വടകര സബ് ഡിവിഷൻ മജിസ്ട്രേറ്റ് കോടതി നിർദേശപ്രകാരം അറസ്റ്റ് ചെയ്തത്.  കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉൽപ്പന്നങ്ങൾ വിറ്റ കേസിലാണ് സലാം നേരത്തെ പിടിയിലായത്. 
എടച്ചേരി എസ്ഐ ആർ കെ അൻഫി റസ്സൽ, എസ്‌സിപിഒമാരായ കെ മനോജ്, സുനിൽ കുട്ടികൃഷ്ണൻ, മനീഷ്, സിപിഒ ശാരിക എന്നിവർ ചേർന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top