29 March Wednesday
ലോകാരോഗ്യ സംഘടന പ്രതിനിധികൾ നാദാപുരത്ത്

അഞ്ചാംപനി ബാധ കണ്ണൂരിൽനിന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
 
നാദാപുരം
കണ്ണൂർ ജില്ലയിൽ കല്യാണത്തിൽ പങ്കെടുത്ത കക്കംവെള്ളിയിലെ കുട്ടിക്കാണ് നാദാപുരത്ത് ആദ്യ അഞ്ചാംപനി ബാധ ഉണ്ടായതെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധികൾ.  നാദാപുരം മേഖലയിൽ അഞ്ചാംപനി  വിലയിരുത്താൻ എത്തിയപ്പോഴാണ്‌ പ്രതിനിധിസംഘം ഇക്കാര്യം അറിയിച്ചത്‌. 
ഇവർ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിൽ നിന്നും വിവരം ശേഖരിച്ചു. 
പരിശോധന, അഞ്ചാംപനി തടയാൻ സ്വീകരിച്ച നടപടി, പടർന്ന സാഹചര്യം എന്നിവ  വിലയിരുത്തി. പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വിഭാഗം സ്വീകരിച്ച നടപടികളിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി. ദക്ഷിണേന്ത്യൻ ചുതലയുള്ള ഡോ. സന്തോഷ് രാജഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ഡോ. ആശ രാഘവൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. 
ആശുപത്രി സൂപ്രണ്ട് ഡോ എം ജമീല, ശിശുരോഗ വിദഗ്ധൻ ഡോ. എൻ കെ ഹാരിസ്, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി എന്നിവരും  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top