20 April Saturday

അനുഭവം പങ്കുവച്ച്‌ പ്രദർശനം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

ആർട്‌ ഗ്യാലറിയിൽ ആരംഭിച്ച കെ എസ്‌ സൂരജയുടെ ചിത്രപ്രദർശനം

കോഴിക്കോട്‌ 
ലളിതകലാ അക്കാദമി ആർട്‌ ഗ്യാലറിയിലെ ചുമരിൽ പതിച്ച ചിത്രങ്ങൾ കുറിച്ചുവയ്‌ക്കുന്നത്‌ ചിത്രകാരിയുടെ അനുഭവങ്ങളായിരുന്നു. സ്‌ത്രീ ഉടലിൽ അവർ ജീവിച്ച കാലങ്ങളും അവസ്ഥകളും വിഷയങ്ങളായി.   ‘എല്ലാം തന്റേത്‌–- ആയ/ആകേണ്ട/ആകാത്ത/ അല്ലാതായ –-  ഇടം’ എന്ന പേരിൽ എറണാകുളം സ്വദേശി കെ എസ്‌ സൂരജയാണ്‌ വേറിട്ട ഏകാംഗ ചിത്രപ്രദർശനം ഒരുക്കിയത്‌.   അടുക്കള, മുടി തുടങ്ങി ജീവിതത്തോടൊപ്പം നിൽക്കുന്ന എല്ലാം വിഷയങ്ങളായ പ്രദർശനത്തിൽ   അൻപതോളം ചിത്രങ്ങളുണ്ട്‌.
 സൂരജയുടെ ആദ്യത്തെ ഏകാംഗ  പ്രദർശനമാണിത്‌.  2013,17 വർഷങ്ങളിൽ കേരള ലളിതകലാ അക്കാദമിയുടെ അവാർഡും നേടിയിട്ടുണ്ട്‌.
ആക്‌ടിവിസ്‌റ്റ്‌ ശീതൾ ശ്യാം ഉദ്‌ഘാടനംചെയ്‌തു. സുനിൽ അശോകപുരം, സുജീഷ്‌ ഓഞ്ചേരി, ഷിനോജ്‌ ചോറൻ, ടി എസ്‌ ജലജ, ദയാനന്ദൻ എന്നിവർ സംസാരിച്ചു. പ്രദർശനം 31ന്‌ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top